Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇരുന്ന് ജോലിചെയ്യുന്നവരെ കൂടുതലായി ബാധിക്കുന്ന ഒന്നാണ് നടുവേദന. ഓഫീസ് ജോലിക്കാരില്‍ 75 ശതമാനം പേരും നടുവേദന കാരണം വിഷമിക്കുന്നവരാണെന്നാണ് കണക്ക്.
പരിമിതമായ സ്ഥലസൗകര്യങ്ങള്‍ക്കുള്ളില്‍ പരമാവധി ആളുകള്‍ക്ക് ഇരിക്കാന്‍ സീറ്റ് ഒരുക്കുക എന്ന കാര്യം നടത്തപ്പെടുമ്പോള്‍ കസേര, മേശ, കമ്പ്യൂട്ടര്‍ കീബോര്‍ഡ് മുതലായ ഉപകരണങ്ങള്‍ ജോലിക്കാരുടെ സ്വാസ്ഥ്യമനുസരിച്ചുള്ളതായിക്കൊള്ളണമെന്നില്ല.
ഇതി പിന്നീട് തലവേദന, കാഴ്ചത്തകരാറുകള്‍, കഴുത്തുവേദന തുടങ്ങിയവയുടെ ആക്കം കൂട്ടും. ഓരോ ജോലിക്കും ശരീരത്തിന് അധികം ആയാസമോ ക്ഷീണമോ ഉണ്ടാക്കാത്ത രീതികളുണ്ട്. ഇതു ശീലിക്കുകയും ഓഫീസ് ഉപകരണങ്ങളെ ജോലി അനായാസമാക്കുന്ന രീതിയില്‍ ക്രമീകരിക്കുകയും ചെയ്താല്‍ വേദനകളും അസ്വസ്ഥതകളും കുറയ്ക്കാം.
ശരീരത്തിന്റെ പിന്‍ഭാഗത്തിനു താങ്ങുനല്‍കുന്ന തരം കസേരകളാണ് നടുവേദനയുണ്ടാക്കാത്ത ഇരിപ്പിനു നല്ലത്. കാലു തറയില്‍ പതിച്ചുവയ്ക്കാവുന്നത്ര ഉയരമേ കസേരയുടെ സീറ്റിനു തറയില്‍ നിന്ന് ഉണ്ടാകാവൂ. കാല്‍ തറയില്‍ തൊടുന്നില്ലെങ്കില്‍ ഫൂട്ട്‌റെസ്റ്റിന്‍മേല്‍ കാല്‍ വയ്ക്കാം.

കസേരയില്‍ ഇരിക്കുമ്പോള്‍ നടുവിനോടു ചേര്‍ത്തു കുഷ്യനോ ഉറപ്പുള്ള തലയണയോ വയ്ക്കുന്നതു നട്ടെല്ലു നിവര്‍ന്നിരിക്കാന്‍ സഹായിക്കും.
ഇരിക്കുന്ന ആളുടെ സ്ഥാന ചലനത്തിനനുസൃതമായി സ്വതന്ത്രമായി ചലിപ്പിക്കാവുന്ന കസേരകളാണ് നല്ലത്.
നട്ടെല്ലു നിവര്‍ത്തി നേരേ മുന്നിലേക്കു നോക്കി ശരീരത്തിന്റെ പിന്‍ഭാഗം കസേരയില്‍ ചേര്‍ത്ത് അമര്‍ത്തി വേണം ഇരിക്കാന്‍.
ഓരോ മണിക്കൂറിലും അല്‍പസമയം എഴുന്നേറ്റു നില്‍ക്കുകയോ നടക്കുകയോ ചെയ്യുക. കൈകള്‍ എളിയുടെ ഇരുവശത്തും പിടിച്ചു പിന്നോട്ടു വളയുന്നതു നടുവിന്റെ പേശികള്‍ക്ക് അയവു നല്‍കും.
കമ്പ്യൂട്ടര്‍ മോണിട്ടറിന്റെ സ്ഥാനം കണ്ണിന്റെ അതേ ലെവലില്‍ ആയിരിക്കണം. അങ്ങനെയെങ്കില്‍ കസേരയുടെ ഉയരം മോണിട്ടറിനനുസരിച്ചു ക്രമീകരിക്കണം.
കമ്പ്യൂട്ടര്‍ മോണിട്ടറും ഇരിക്കുന്ന ആളും തമ്മില്‍ ഒരു കൈ അകലത്തില്‍ കുറയാത്ത ദൂരം വേണം. ഒരേ ഇരിപ്പിരുന്നുള്ള ജോലി അമിതവണ്ണം ഉണ്ടാക്കും. അത് ശരീരത്തെ ദോഷകരമായി ബാധിക്കും.
Leave a Reply