Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിശേഷ അവസരങ്ങളില്‍ സാധാരണ നമ്മള്‍ പലര്‍ക്കും സമ്മാനങ്ങള്‍ നല്‍കാറുണ്ട്. പിറന്നാള്‍, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലാകും മിക്കവാറും ഈ സമ്മാന കൈമാറ്റം.
ബന്ധുക്കള്‍ സുഹൃത്തുക്കള്‍ തുടങ്ങി പലര്‍ക്കും ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ വാസ്തുപരമായി ശ്രദ്ധിച്ചില്ലെങ്കില്‍ കൊടുക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ചില സമ്മാനങ്ങള്‍ ഒരു പോലെ ദോഷമുണ്ടാക്കുന്നവയാകും.
സമ്മാനങ്ങള്‍ നല്‍കുന്നതിനും വാങ്ങുന്നതിനുമെല്ലാം വാസ്തുവശങ്ങളുണ്ട്. വാസ്തുപ്രകാരം നല്‍കരുതാത്ത ചില സമ്മാനങ്ങളുമുണ്ട്. അവയെ കുറിച്ചറിയാം.
ടവലുകള്‍, ഹാന്റ് കര്‍ച്ചീഫുകള്‍ എന്നിവ സമ്മാനങ്ങളായി നല്‍കാന്‍ കൊള്ളാത്തവയാണെന്നാണ് വാസ്തു പറയുന്നത്. ഇത് നല്‍കുന്നതവും വാങ്ങുന്നവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ഇടയാക്കും. ഇത്തരം സമ്മാനങ്ങള്‍ വാങ്ങാതിരിയ്ക്കുകയോ ഇനി വാങ്ങുകയാണെങ്കില്‍ തന്നെ ഒരു നാണയം പകരം നല്‍കുകയും ചെയ്യുക.
ദൈവങ്ങളുടെ വിഗ്രഹങ്ങളും രൂപങ്ങളും ഫോട്ടോകളുമെല്ലാം സമ്മാനമായി നല്‍കുന്നതു സാധാരണയാണ്. എന്നാല്‍ ഇവ വേണ്ട വിധത്തില്‍ വാങ്ങുന്നയാള്‍ പരിപാലിച്ചില്ലെങ്കില്‍ നല്‍കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമെല്ലാം ദുര്‍ഭാഗ്യമാണ് ഫലം.
മൂര്‍ച്ചയുള്ള വസ്തുക്കള്‍, യുദ്ധത്തിന്റെ ചിത്രങ്ങള്‍, പക്ഷിക്കൂട് എന്നിവ സമ്മാനമായി നല്‍കുന്നത് ഒഴിവാക്കുക. അക്വേറിയം, ഫിഷ് ബൗള്‍, ഫൗണ്ടന്‍ തുടങ്ങി വെള്ളമുള്ളവ സമ്മാനമായി നല്‍കുന്നത് നിങ്ങളുടെ ഭാഗ്യം സമ്മാനം വാങ്ങുന്നവരിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടാന്‍ വഴിയൊരുക്കും.
ദുഃഖ ഭാവത്തിലുള്ള ചിത്രങ്ങള്‍, രൗദ്ര ഭാവത്തിലുള്ള വന്യജീവികളുടെ പ്രതിമകള്‍ എന്നിവയും സമ്മാനങ്ങളില്‍ നിന്ന് ഒഴിവാക്കുക. പെട്ടെന്ന് പൊട്ടുന്ന തരത്തിലുള്ള പ്രതിമകള്‍, കണ്ണാടികള്‍ ഇവ നല്‍കിയാല്‍ ഇരുകൂട്ടരുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകുമെന്നാണ് വിശ്വാസം.
ജോലിസംബന്ധമായ സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നത് ജോലിയില്‍ നിങ്ങളുടെ ഭാഗ്യം കുറയ്ക്കും. ഇതുകൊണ്ടുതന്നെ പേന, പുസ്തകം എന്നിവ സമ്മാനങ്ങളില്‍ നിന്ന് ഒഴിവാക്കുക.
Leave a Reply