Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ട വിമാനം റാഞ്ചിയെന്നു പറഞ്ഞുള്ള യാത്രക്കാരന്റെ ട്വീറ്റ് പൊല്ലാപ്പായി.
മുംബൈയില്‍ നിന്നു ഡല്‍ഹിക്കുപോയ ജെറ്റ് എയര്‍വെയ്‌സ് വിമാനം റാഞ്ചിയെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് യാത്രക്കാരന്‍ ട്വീറ്റ് ചെയ്തത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണു വിമാനം ജയ്പൂരിലേക്കു വഴിതിരിച്ചുവിട്ടത്.
മൂന്നുമണിക്കൂറോളം നിലത്തിറങ്ങാതിരുന്നതോടെ പരിഭ്രാന്തിയിലായ യാത്രക്കാരനാണ് വിമാനം റാഞ്ചിയെന്നു പറഞ്ഞു ട്വീറ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ 176 യാത്രക്കാരും എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
യാത്രക്കാരന്റെ ട്വീറ്റിന് പിന്നാലെ ജയ്പൂര്‍ വിമാനത്താവളത്തില്‍ നാടകീയസംഭവങ്ങളാണ് അരങ്ങേറിയത്. ‘ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മൂന്നുമണിക്കൂറുകളായി കുടുങ്ങിയിരിക്കുകയാണ്. വിമാനം റാഞ്ചിയെന്നാണു തോന്നുന്നത്. ദയവായി സഹായമെത്തിക്കൂ’ എന്നായിരുന്നു യാത്രക്കാരന്റെ ട്വീറ്റ്.
@narendramodi sir we have been in jet airways flight for past 3 hrs , looks like hijacked, pl help 9W355,. pic.twitter.com/bcRXcCLgic
— Nitin (@nitinvarma5n) April 27, 2017
എന്നാല്‍ ഇതിനുപിന്നാലെ വിശദീകരണവുമായി ജെറ്റ് എയര്‍വെയ്‌സ് രംഗത്തെത്തുകയും ചെയ്തു. ഞങ്ങളുടെ 9W355 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുകയാണെന്നായിരുന്നു അവരുടെ സന്ദേശം. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കി ഇതു സ്ഥിരീകരിക്കാനാകുമോയെന്നായിരുന്നു യാത്രക്കാരന്റെ മറു ചോദ്യം. മുംബൈയില്‍നിന്നു ഡല്‍ഹിയിലേക്കു പറന്ന മറ്റു വിമാനങ്ങള്‍ക്കു മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.
ജയ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഡല്‍ഹിയിലിറങ്ങിയതിനു ശേഷവും വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. സുരക്ഷാ ഭീഷണി ഉന്നയിച്ചു യാത്രക്കാരന്‍ ട്വീറ്റ് ചെയ്തിരുന്നുവെന്നും നടപടികളെടുത്തുവെന്നും ജെറ്റ് എയര്‍വെയ്‌സ് വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Leave a Reply