Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെ കരിയറിനെയും ജീവിതത്തെയും നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഉറ്റ സുഹൃത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബഡായി ബംഗ്ലാവിലെ ആര്യ. ഫേസ്ബുക്ക് പേജിലൂടെയാണ് ആര്യ രംഗത്തെത്തിയിരിയ്ക്കുന്നത്.ജീവിതത്തില്‍ താന്‍ ഏറ്റവും വിശ്വസിച്ച ആളില്‍ നിന്ന് തിരിച്ചടി കിട്ടിയെന്നും ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല എന്നും ആര്യ പറയുന്നു. സ്ത്രീ സുഹൃത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആര്യ തയ്യാറായില്ല.
ആദ്യമായി താന്‍ ഔദ്യോഗിക പരമായ അസൂയ എന്താണെന്ന് മനസ്സിലാക്കി എന്ന് ആര്യ പറയുന്നു.
അതും ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയില്‍ നിന്ന്. എന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സുഹൃത്തായിരുന്നു അവര്‍. അന്ധമായി ഞാനവരെ വിശ്വസിച്ചു. ഇപ്പോള്‍ ആ വ്യക്തി എന്റെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഇത്തരക്കാരോട് എങ്ങിനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ല. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഇത്തരക്കാര്‍ക്ക് മറുപടി നല്‍കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നേ എനിക്ക് താങ്കളോട് പറയാനുള്ളൂ, താങ്കളുടെ തന്ത്രം കൊള്ളാം, പക്ഷെ ജീവിതം എന്റേതാണ്. എനിക്കൊരിക്കലും താങ്കളെ പോലെ ആകാന്‍ കഴിയില്ല. താങ്കള്‍ക്ക് എന്നെ പോലെയും. ആര്യ പറഞ്ഞു.
Leave a Reply