Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി. ചിത്രം പുറത്തിറങ്ങി നാലാഴ്‌ച കഴിഞ്ഞപ്പോഴേക്കും 500 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ അഞ്ഞൂറ് കോടി ചിത്രമെന്ന നേട്ടവും ബാഹുബലി സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രം 500 കോടി കളക്ഷന്‍ നേടുന്നത്.ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സ്ഥിതി പോയാല്‍ അമീര്‍ഖാന്റെ ‘പികെ’ നേടിയ കളക്ഷന്‍ റിക്കാര്‍ഡ് ബാഹുബലി തകര്‍ക്കാനാണു സാധ്യത.ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമകളില്‍ പികെ, ഭജ്‌റംഗി ഭായ്ജാന്‍, ധൂം3 എന്നീ ചിത്രങ്ങളുടെ തൊട്ടടുത്താണ് ബാഹുബലി ഇപ്പോള്‍. തീയറ്ററുകളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ പുതിയ റെക്കോര്‍ഡുകള്‍ ബാഹുബലി ഇനിയും കുറിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് പതിപ്പുകളിലായി 250 കോടിയോളം മുതല്‍മുടക്കിലൊരുക്കി ബാഹുബലി തെലുങ്ക്,തമിഴ്,മലയാളം,ഹിന്ദി പതിപ്പുകളിലായാണ് തിയറ്ററുകളിലെത്തിയത്. സിനിമയുടെ രണ്ടാംഭാഗമായ ബാഹുബലി അടുത്തവര്‍ഷം ആദ്യമാസം റിലീസിനെത്തും.പ്രഭാസ്,റാണാ ദഗുബട്ടി,അനുഷ്‌കാ ഷെട്ടി,തമന്ന എന്നിവരാണ് ബാഹുബലിയിലെ താരങ്ങള്‍.
Leave a Reply