Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപ് വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ തന്നെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് നടന്‍ മഹേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബൈജു കൊട്ടാരക്കര. ഫേസ്ബുക്കിലൂടെ കടുത്ത ഭാഷയിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.
ബൈജു കൊട്ടാരക്കരയുടെ കുറിപ്പ്………………
ബലാല്‍സംഗ പ്രതികള്‍ക്കു വേണ്ടി വാദിച്ചു നടക്കുന്ന മഹേഷ് എന്ന നാലാംകിടക്ക് ഒരു മറുപടി. എന്റെ അഭാവത്തില്‍ എന്നെ മോശമായി ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടത്തുകയും ചെയ്യുന്ന ഇവനെപോലുളള പിമ്പുകളാണ് സിനിമക്കും ഈ സമൂഹത്തിനും ഭീഷണി : എതോ നടനാണെന്ന് പറഞ്ഞു കേള്‍ക്കുന്ന മഹേഷ്.
താന്‍ ദിലീപിന്റെ കയ്യില്‍ നിന്ന് പിച്ച വാങ്ങിയതും സിനിമകളില്‍ ചാന്‍സ് ഇപ്പൊള്‍ ഇരന്നു വാങ്ങുന്നതും നാട്ടില്‍ പാട്ടാണ്. തന്നെ പോലുള്ള നാലാംകിട ജീര്‍ണിച്ച മനസ്സുളള ഒരു ചെറ്റയല്ല ഞാന്‍.
എന്റെ വിദ്യാഭ്യാസം അറിയണമെങ്കില്‍ കേരളാ യൂണവേഴ്‌സിറ്റിയില്‍ താനൊന്ന് അന്വേഷിച്ചാല്‍ മതി. തനിക്ക് വിദ്യഭ്യാസം കൂടിയത് കൊണ്ട് ആയിരിക്കാം അമേരിക്കയില്‍ ചിക്കാഗോയിലുളള മലയാളി ബിജുവിന്റെ ഗ്യാസ് സ്റ്റേഷനില്‍ ജോലിക്ക് നിന്നതും ഒരു കസ്റ്റമറുടെ ക്രെഡിറ്റ് കാര്‍ഡ് അടിച്ചു മാറ്റിയതിന് ജയിലില്‍ പോയതും.
ഐ എ എസ് ഉണ്ടായത് കൊണ്ടാണ് താന്‍ 24 വീലുളള ലോറി ഡ്രൈവറായതും. എടോ മഹേഷേ ഒരാളെ അച്ഛാന്നു വിളി. തനിക്കു പിച്ച തരുന്ന എല്ലാവരേയും വിളിക്കല്ലെ. തനിക്കും രണ്ടു പെണ്‍മക്കളല്ലെ? ഈ ബലാത്സംഗ ഗുണ്ടകള്‍ക് വേണ്ടി വീടുപണി ചെയ്ത് ആസനം താങ്ങി നടക്കുന്ന നീ അവരുടെ ഭാവി കൂടി ഓര്‍ക്കണ്ടേ? നാണമില്ലേ തനിക്ക്? ഇതിലും ഭേദം പോയി.
അതേ സമയം ദിലീപിന് സംരക്ഷണം നല്‍കാനെത്തിയ തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സി കൊട്ടാരക്കരയിലെത്തിയത് ബൈജു കൊട്ടാരക്കരയെ തേടിയാണെന്നും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പടര്‍ന്നു. ബൈജുവും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കടുത്ത നിലപാട് എടുത്ത സിനിമാക്കാരനാണ് ബൈജു കൊട്ടാരക്കര. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ കടന്നാക്രമിച്ച സിനിമാക്കാരന്‍. ഈ സാഹചര്യത്തില്‍ തണ്ടര്‍ ഫോഴ്‌സിന്റെ കൊട്ടാരക്കരയിലെ വരവിനെ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു.
Leave a Reply