Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 1:18 pm

Menu

Published on November 22, 2017 at 2:16 pm

ഓരോ ദിവസവും ദിലീപിന്റെ ചീട്ടുകീറുകയാണ്; മഞ്ജു സാക്ഷി പറയില്ലെന്നും ബൈജു കൊട്ടാരക്കര

baiju-kottarakkara-against-dileep

കൊച്ചി: തുടക്കം മുതല്‍ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപിനെതിരെ കുറ്റമറ്റതായ കുറ്റപത്രമാകും പൊലീസ് സമര്‍പ്പിക്കുകയെന്നും അതില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്രയും നാള്‍ ദിലീപിനെ സംരക്ഷിച്ചുകൊണ്ടിരുന്നവരൊക്കെ അദ്ദേഹത്തെ നിരപരാധിയാക്കാനുള്ള തത്രപ്പാടിലായിരുന്നു. ദിലീപിന്റെ നീക്കങ്ങളൊന്നും ശരിയായ രീതിയില്‍ അല്ലായിരുന്നെന്നും ബൈജു ആരോപിച്ചു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

പൊലീസ് ഇത്രയധികം സാക്ഷികളും മൊഴികളും കൊടുക്കുമ്പോള്‍ അതിനകത്ത് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ദിവസവും ദിലീപിന്റെ ചീട്ടുകീറുകയാണ്. എത്ര വലിയ താരമായാലും കുറ്റം ചെയ്തവന്‍ ശിക്ഷ അനുഭവിക്കണം. ആ പെണ്‍കുട്ടിയുടെ ഭാഗത്താണ് തങ്ങളെല്ലാവരുമെന്നും അവരെക്കുറിച്ച് എന്താണ് ആരും സംസാരിക്കാത്തതെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.

പണമുള്ളവരുടെ കൂടെ മാത്രം നിന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ നിന്നാല്‍ അത് കേരളത്തില്‍ വിലപ്പോകില്ല. മലയാള സിനിമയില്‍ പുട്ടുകച്ചവടം നടത്തിയതാണ് ഇവരെല്ലാം. ആ പുട്ടുകച്ചവടമൊന്നും കേരളത്തിലെ ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ നില്‍ക്കണ്ട, ബൈജു കൊട്ടാരക്കര പറയുന്നു.

ദിലീപിനെതിരായ സാക്ഷികളില്‍ സിനിമാമേഖലയിലുളള എല്ലാവരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെയെല്ലാം ഇവര്‍ വിലയ്‌ക്കെടുക്കും. മഞ്ജുവിന്റെ കാര്യം തന്നെ നോക്കാം. മഞ്ജു വാര്യര്‍ ദിലീപിന്റെ ഭാര്യയായിരുന്നപ്പോള്‍ ആ ബന്ധത്തില്‍ അവര്‍ക്കൊരു കുട്ടിയുണ്ട്. അവര്‍ ഒരു അമ്മയാണ്. ആ കുട്ടിയൊന്ന് കരഞ്ഞ് പറഞ്ഞാല്‍, അതിന്റെ മനോവിഷമം മഞ്ജുവുമായി പങ്കുവച്ചാല്‍ ഈ കേസില്‍ ശക്തമായൊരു നിലപെടുക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് താന്‍ വിശ്വസിക്കുന്നു. മഞ്ജുവിന്റെ സാക്ഷി മൊഴിയില്‍ മാത്രമേ ആശങ്കയൊള്ളൂ, ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ത്തു.

ഇത്രയും പ്രമാദമായ കേസില്‍ ദിലീപിനെ വെറുതെ വിടുകയാണെങ്കില്‍ കേരള പൊലീസ് തൊപ്പിവച്ച് നടന്നിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News