Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി.
ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് ദിലീപ് ജാമ്യം അനുവദിക്കുന്നതിന് പുതിയ വാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍ ഭാര്യ മഞ്ജുവാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ദിലീപ് ജാമ്യഹര്‍ജിയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.
തന്റെ മുന്‍ ഭാര്യയായ മഞ്ജുവാര്യര്‍ അന്വേഷണഉദ്യോഗസ്ഥയായ എ.ഡി.ജി.പി ബി. സന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആവര്‍ത്തിച്ചു. അവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തി മാത്രമാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് ബി. സന്ധ്യയല്ല. എന്നാല്‍ തന്റെ മൊഴിയെടുക്കുന്ന സമയത്ത് കേസ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ബി. സന്ധ്യ ആലുവ പൊലീസ് ക്ലബ്ബില്‍ ഉണ്ടായിരുന്നുവെന്ന് ദിലീപ് പറഞ്ഞു.
കൂടാതെ പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന മുന്‍ ആരോപണം ഈ ജാമ്യഹര്‍ജിയിലും ദിലീപ് ആവര്‍ത്തിക്കുന്നു. താന്‍ കാരണമാണ് ഒരു പരസ്യത്തിന്റെ കരാര്‍നഷ്ടപ്പെട്ടത്, ശ്രീകുമാര്‍ മേനോന്‍ വിശ്വസിക്കുന്നുണ്ട്. ഇതില്‍ അദ്ദേഹത്തിന് തന്നോട് വിരോധമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ താന്‍ ഒരു കാരണവശാലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്നും ദീലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി. സ്ഥിരം കുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴികള്‍ വിശ്വസിച്ചാണ് പൊലീസ് തന്നെ കേസില്‍പ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആവശ്യമില്ലാത്ത ആള്‍ക്കാരുടെ മൊഴിയെടുക്കുന്നു. ഇവരൊക്കെ തനിക്ക് എതിരായ മൊഴികളാണ് നല്‍കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാത്രമായിരുന്നില്ല ദിലീപ് പള്‍സര്‍ സുനിയെ നിയോഗിച്ചിരുന്നതെന്നും അതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ദിലീപ് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Leave a Reply