Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്:ആന്ധ്രയിൽ കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിരുപ്പതി ബാലാജി ക്ഷേത്രം അടച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ക്ഷേത്രം അടച്ചിടുന്നത്. തിരുമലയിലും തിരുപ്പതിയിലും അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. വെള്ളം കയറിയതോടെ ദര്‍ശനത്തിനെത്തിയവരെ പുറത്തിറക്കി ഉടന്‍ തന്നെ ക്ഷേത്രം അടയ്ക്കുകയായിരുന്നു.രണ്ടാഴ്ച കൊണ്ട് 1049 മില്ലി മീറ്റര്‍ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ ശക്തമായതോടെ സഞ്ചാരികള്‍ അടുത്തുള്ള കടകളിലും കെട്ടിടങ്ങളിലും അഭയം പ്രാപിച്ചു. കുമാരധാര, പശുധാര, പാപവിനാശം , ഗോഗര്‍ഭം , ആകാശഗംഗാ എന്നീ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തിരുമലയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.മൂന്നു ദിവസത്തെ ഇടവേളയ്‌ക്കൊടുവിലാണ് ആന്ധ്രാപ്രദേശില്‍ വീണ്ടും മഴ കനത്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ രണ്ടാഴ്ചയായി കനത്ത മഴയാണുണ്ടായത്.
Leave a Reply