Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഇനി ഒരു യുഡിഎഫ് യോഗത്തിലും പങ്കെടുക്കില്ലെന്ന് ആർ. ബാലകൃഷ്ണപിള്ള .യുഡിഎഫില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യകതമാക്കി.ആദ്യം തെറ്റു ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്. ആദ്യം ചെയ്ത തെറ്റ് ആദ്യം തിരുത്തണം. ഉമ്മന്‍ ചാണ്ടി തന്നെ മറുപടി പറയണം. ചാവേറായ പി.പി തങ്കച്ചനെ കൊണ്ട് പറയിക്കരുതെന്നും ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. തങ്കച്ചന്‍ പറയുന്നത് അംഗീകരിക്കില്ല. താന്‍ നനച്ച് വളമിട്ട് വളര്‍ത്തിയതാണ് യുഡിഎഫ്. തന്റെ തറവാട്ടില്‍ നിന്ന് താന്‍ ഇറങ്ങിപ്പോകില്ല. പുറത്താക്കുന്നത് വരെ യുഡിഎഫില്‍ തുടരും. കൊലപാതകക്കേസില്‍ പോലും ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് തന്റെ വാദം പറയാനുള്ള അവകാശമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇവിടെ തന്റെ വാദങ്ങള്‍ പറയാന്‍ അവസരം നല്‍കിയില്ല. തങ്ങളെ വിളിക്കാതെയാണ് യോഗം ചേര്‍ന്നത്. ഇനി ഒരു യുഡിഎഫ് യോഗത്തിലും പങ്കെടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Leave a Reply