Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സമ്പത്ത് പല വഴിക്കും വരുന്നുണ്ട് എന്നാല്‍ ആവശ്യത്തിന് കൈയ്യില്‍ കാശുണ്ടാകാതിരിക്കുക എന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം തന്നെയാണ്. എന്താവും ഇതിന് കാരണം? ജ്യോതിശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ നമ്മുടെ വീട്ടില്‍ തന്നെ നിലനില്‍ക്കുന്ന ‘വിപരീത ഊര്‍ജ്ജം’ അഥവ ‘നെഗറ്റീവ് എനര്‍ജി’യാണ് ഇത്തരത്തിലുള്ള വിട്ടുമാറാത്ത കഷ്ടതകളുടെ കാരണം അറിയാനും പരിഹാരം കാണാനും സാധിക്കാതെ വരുന്നത്.
ഇങ്ങനെയുള്ള പ്രശ്‌നങ്ങളെ സ്ഥിരമായി അഭിമുഖീകരിക്കുന്നവര്‍ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട ചില പരമ്പരാഗത രീതികള്‍ അവലംബിക്കുന്നത് ഗുണകരമാണത്രേ. അതില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ‘വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കുന്നത്’.
ഓടക്കുഴലിന്റെ സാന്നിധ്യം ഉള്ള സ്ഥലത്ത് ഭഗവാന്‍ ശ്രീകൃഷന്റെ കൃപാ കടാക്ഷം എപ്പോഴും ഉണ്ടാകും എന്നാണ് വിശ്വാസം. മാത്രമല്ല സമ്പത്തിനോ സൗഹാര്‍ദ്ദത്തിനോ വലിയ ബുദ്ധിമുട്ടുകള്‍ വരികയുമില്ല. കൂടാതെ വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ എല്ലായിപ്പോഴും പരസ്പര സ്‌നേഹം നിലനില്‍ക്കുകയും ചെയ്യും.
ഓടക്കുഴല്‍ ഉള്ള സ്ഥലത്ത് പവിത്രമായ സ്‌നേഹം, ഉത്സാഹം എന്നിവയ്ക്ക് ഒരു കുറവും ഉണ്ടാകില്ല എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. വാസ്തുശാസ്ത്രപരമായും വീട്ടില്‍ ഓടക്കുഴല്‍ ഉണ്ടാകുന്നത് നല്ലതാണ്. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാനും പോസിറ്റീവ് എനര്‍ജി വരുത്തുന്നതിനും അത് സഹായകമാകും.
Leave a Reply