Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്ലൂ വെയിൽ ഗെയിം ഉണ്ടാക്കിയ പ്രശ്നങ്ങൾ തീരുന്നതിനു മുമ്പ് തന്നെ മറ്റൊരു ഗെയിം കൂടെ രംഗത്തു വന്നിരിക്കുന്നു. പേര് മറിയം. പേര് പോലെ അത്ര പാവം അല്ല ഈ ഗെയിം. ബ്ലൂ വെയിലിനെ പോലെ ആളുകളെ ആത്മഹത്യയിലേക്കു തള്ളിവിടുന്നില്ല എങ്കിലും കുട്ടികളെ മാനസികമായി തകരാറിലാക്കുന്നു എന്നതാണ് ഈ ഗെയിമിനു എതിരെ ഉഴർന്നു വരുന്ന ആരോപണങ്ങൾ. സല്‍മാന്‍ അല്‍ അര്‍ബി എന്നൊരു സൗദി പൗരൻ ആണ് ഈ ഗെയിമിന്റെ പിന്നിൽ.
ഗെയിം തുടങ്ങുമ്പോൾ മറിയം എന്ന വെളുത്ത തലമുടിയുള്ള ഒരു പെൺകുട്ടി വന്നു ചില ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിക്കും. കളിക്കുന്നവർ അതിനുള്ള മറുപടി നൽകുക. അങ്ങനെ ഗെയിം പുരോഗമിക്കും. ഇതിനെ പ്രധാന പ്രശ്നം എന്തെന്ന് വെച്ചാൽ ചോദ്യങ്ങൾ അധികവും വ്യക്തിപരമായിരിക്കും. കുട്ടികളുടെ മനസ്സ് മനസ്സിലാക്കാൻ ആവശ്യമായ ചോദ്യങ്ങളിലൂടെ കളിക്കുന്ന ആളെ കുറിച്ചുള്ള വ്യക്തമായ ധാരണ ഈ ആപ്പിന് കിട്ടുന്നു. അതുമായി ബന്ധപ്പെട്ട പല ടാസ്കുകളും കൊടുക്കുന്നു. കുട്ടികളുടെ സ്വകാര്യവിവരങ്ങൾ മനസ്സിലാക്കിയ ആപ്പ് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ചോദിക്കുകയും ഉള്ളൂ. ഇതിലൂടെ കുട്ടികളും ഗെയിമും കൂടുതൽ അടുക്കുകയും ചെയ്യുന്നു. കളിക്കുന്ന ആളെ യാഥാർഥ്യത്തിൽ നിന്നും മാറ്റി നിർത്തി മറ്റൊരു ലോകത്ത് എത്തിക്കുന്നു എന്നതും ആളുകളുടെ രഹസ്യങ്ങൾ സ്വന്തമാക്കുന്നു എന്നതും മറിയം അല്പം അപകടകാരിയാണ് എന്നതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ മാത്രമുള്ള ഈ ഗെയിം വൈകാതെ തന്നെ ആൻഡ്രോയിഡിലും എത്തിചേരുമെന്നാണ് സൂചന. നാല് ലക്ഷത്തോളം പേരാണ് ഇത് വരെ ഈ ഗെയിം ഡൌൺലോഡ് ചെയ്തിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആൻഡ്രോയിഡിൽ കൂടെ എത്തുന്നതോടെ ഉപയോഗിക്കുന്നവരുടെ അളവിൽ ഗണ്യമായ ഉയർച്ച ഉണ്ടാവാനുള്ള എല്ലാ സാധ്യതയുമുള്ളതിനാൽ യുഎഇ അടക്കമുള്ള പല രാജ്യങ്ങളിലും ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈകാതെ ബാനും വന്നേക്കാം.കുട്ടികൾക്ക് യാതൊരു തരത്തിലുമുള്ള മാനസിക തകരാറുകളും തങ്ങളുടെ ആപ്പ് ഉണ്ടാക്കുന്നില്ല എന്നും വെറും വിനോദം മാത്രമാണ് തങ്ങളുടെ ലക്‌ഷ്യം എന്നും ആപ്പ് നിര്മാമാതാക്കാൾ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ആപ്പിനെതിരെയുള്ള പ്രധിഷേധം പലയിടത്തും ശക്തമായിട്ടുണ്ട്.
Leave a Reply