Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂർ: ബാംഗ്ലൂർ മുൻസിപ്പാലിറ്റി പാർക്കുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി. ആദ്യ ഘട്ടത്തിൽ ബാസവനഗുണ്ടിയിൽ സ്ഥാപിക്കുകയും പിന്നീട് നഗരത്തിലെ മറ്റു പാർക്കുകളിൽ കൂടി സ്ഥാപിക്കുകയും ചെയ്യും. ബാസവനഗുണ്ടി മേയർ ബി.എസ്.സത്യനാരായണൻ ആണ് സിസിടിവി ക്യാമറ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. നഗരത്തിലെ സാമുഹിക വിരുദ്ധരുടെ ആക്രമണങ്ങൾ തടയുവാനായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. അനവധി ടൂറിസ്റ്റുകാർ എത്തുന്ന സ്ഥലമായതിനാൽ അവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ചുമതല തങ്ങൾക്കുള്ളതിനാലാണ് ഈ നടപടി എന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ ക്യാമറ സംഭവുമായി അനവധിപ്പേർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവയിൽ കൂടുതലും സ്കൂൾ കോളേജ് വിദ്യാർത്ഥികളാണ്. സ്വസ്ഥമായി സമയം ചിലവഴിക്കാൻ വേണ്ടി പാർക്കിലെത്തുമ്പോൾ ഇത്തരം നടപടികൾ തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നാണ് ഇവരുടെ പക്ഷം. കാമുകി കാമുകന്മാരാണ് പ്രധാനമായും കുടുക്കിൽ കുടുങ്ങിയത്.
Leave a Reply