Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ബംഗളൂരു – എറണാകുളം ഇന്റര്സിറ്റി എക്സ്പ്രസ് പാളം തെറ്റി. നിരവധിപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നുരാവിലെ 7.45നായിരുന്നു അപകടം. ഹൊസ്സൂരിന് സമീപം ആനയ്ക്കല്‍ എന്ന സ്ഥലത്താണ് ദുരന്തമുണ്ടായത്. അപകടത്തിൽ അഞ്ചു മലയാളികളടക്കം മരിച്ചവരുടെ എണ്ണം 12 ആയി . 9 കോച്ചുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ ഫോര്‍ട്ടു കൊച്ചി സ്വദേശി ആന്റണി ഇട്ടീര(57) തൃശൂര്‍ സ്വദേശിയായ അമന്‍(9) എന്നിവരാണ് മരിച്ച മലയാളികളെന്ന് തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ പേരുവിരവരങ്ങള്‍ ലഭ്യമായിട്ടില്ല. അമന്റെ അമ്മ ഷര്‍മ്മിളയെ ഗുരുതര പരുക്കുകളോടെ ആനക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.രാവിലെ 6.15 ന് ബംഗളൂരിവില്‍ നിന്ന് യാത്രതിരിച്ച ട്രെയിനാണ് അപകടത്തില്‍പെട്ടത്.റെയില്‍ പാളത്തില്‍ വലിയ കല്ല് വന്ന് വീണതാണ് അപകടത്തിന് കാരണം എന്നാണ് സ്ഥിതീകരണം . എന്നാല്‍ ഈ കല്ല് എങ്ങനെ പാളത്തില്‍ എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കല്ല് കുന്നിന് മുകളില്‍ നിന്ന് ഉരുണ്ട് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.കേരളത്തിലേക്കുള്ള ട്രെയിനായതിനാല്‍ യാത്രക്കാരില്‍ കൂടുതല്‍ പേരും മലയാളികളാണ്.യാത്രക്കാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ മലയാളി അസോസിയേഷനുകളാണ് അപകടവിവരം റെയില്‍വേയെ അറിയിച്ചത്. മലയാളി സംഘടനകള്‍ തന്നെയാണ് അപകട സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ ആദ്യം എത്തിച്ചത്.
–

–

–
അപകടം നടന്നിരിക്കുന്നത് ഡി8 ഡി9 എന്നി കോച്ചുകൾ ആണ് അപകടത്തിൽ പെട്ടിരിക്കുന്നത്. നിരവിധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബോഗികള്‍ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വിജനമായ സ്ഥലത്താണ് അപകടം സംഭവിച്ചതിനാല്‍ യാത്രക്കാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.അപകടം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് രക്ഷാ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ സജ്ജീകരണങ്ങളൊന്നും ഇല്ലാതെ ആയിരുന്നു രക്ഷാ പ്രവര്‍ത്തകര്‍ എത്തിയതെന്നും ആക്ഷേപം ഉണ്ട്.അപകടം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് രക്ഷാ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ സജ്ജീകരണങ്ങളൊന്നും ഇല്ലാതെ ആയിരുന്നു രക്ഷാ പ്രവര്‍ത്തകര്‍ എത്തിയതെന്നും ആക്ഷേപം ഉണ്ട്.കേരളത്തിൽ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദും മലപ്പുറം, കാസർകോട് കളക്ടർമാരും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍
യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം
0484-2100317, 9731666751, 81369997773,9539336040, 08022942666
–
–
–
Leave a Reply