Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 12:14 pm

Menu

Published on July 16, 2015 at 3:09 pm

മോഷണക്കുറ്റം ആരോപിച്ച് പിഞ്ചു ബാലനെ അക്രമികള്‍ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി ;ദൃശ്യങ്ങൾ പുറത്ത്

bangladesh-over-gangs-brutal-murder-of-13-year-old-boy

മോഷണക്കുറ്റം ആരോപിച്ച് പിഞ്ചു ബാലനെ അക്രമികള്‍ തൂണില്‍ കെട്ടി ക്രൂരമായി   മർദ്ദിച്ച് കൊലപ്പെടുത്തന്നതിൻറെ   ദൃശ്യങ്ങൾ പുറത്ത്. ജൂലൈ എട്ടിന് സില്‍ഹെത്ത് നഗരത്തിലാണ് നാടിനെ നടുക്കുന്ന ഇത്തരമൊരു സംഭവമുണ്ടായത്.സൈക്കിള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പതിമൂന്നു വയസ്സുകാരനായ സമിയുല്‍ ആലാം രാജോണിനെ ഒരുകൂട്ടം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സമിയുലിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ 28 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഇന്റര്‍നെറ്റ് വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. തൂണില്‍ കൈകള്‍ കെട്ടി ഇരുമ്പുദണ്ഡ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.’ദയവുചെയ്ത് എന്നെ അടിക്കരുത്. ഞാന്‍ മരിക്കുമെ’ന്ന് റോജന്‍ ആവര്‍ത്തിച്ചപ്പോഴൊക്കെ അവര്‍ മര്‍ദനം ശക്തമാക്കി. ഒരുഘട്ടത്തില്‍ പോലും അവര്‍ അവനോട് ദയ കാട്ടിയില്ല. അവന്റെ ഓരോ കരച്ചിലും അക്രമികള്‍ ആസ്വദിക്കുകയായിരുന്നു. തളര്‍ന്നുവീണ അവനോട് അക്രമികള്‍ ഓടിപ്പോകാന്‍ ആവശ്യപ്പെട്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും മര്‍ദനം തുടര്‍ന്നു. അവന്റെ എല്ലുകള്‍ പൊട്ടിയിട്ടില്ലെന്നും കാലുകള്‍ അടിച്ചൊടിക്കണമെന്നും ഒരാള്‍ ആക്രോഷിച്ചു. മര്‍ദനത്തിനിടെ റോജന്‍ വെള്ളംചോദിക്കുന്നതും അക്രമികള്‍ ആര്‍ത്തുചിരിക്കുന്നതും വീഡിയോയില്‍ കാണാം.. അക്രമികളിലൊരാള്‍ തന്നെയാണ് ഭീകരദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. മര്‍ദനത്തെതുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായാണ് റോജന്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. സമിയുലിന്റെ ദേഹത്തില്‍ 64 ഓളം മുറിവുകളുണ്ടായിരുന്നു.സംഭവം   ഇഞ്ചിഞ്ചായി അടിച്ചുകൊല്ലുന്ന വീഡിയോ ദൃശ്യം ബംഗ്ലാദേശില്‍ ജനരോഷം ആളിക്കത്തിച്ചിരിക്കുകയാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി. മര്‍ദനരംഗങ്ങള്‍ കൊലയാളികള്‍ തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയത്. വീഡിയോ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രക്ഷോഭം ശക്തമായതോടെ പ്രധാന പ്രതിയടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News