Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മരത്തിന്റെ വേര് പോലെ കൈകാലുകള്‍ വളര്‍ന്നുക്കൊണ്ടിരിക്കുന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലായ യുവാവിന് ഒടുവിൽ മോചനം.അബ്ദുൽ ബജന്ദാർ എന്ന 27 കാരനാണ് എപിഡെർമൊഡിസ്പ്ലേഷ്യ വെരുസിഫോമിസ് (epidermodysplasia verruciformis) എന്ന അപൂർവങ്ങളിൽ അപൂർവമായ അസുഖത്താൽ കഷ്ട്ടപ്പെട്ടിരുന്നത്..ഈ അസുഖമുള്ളവരുടെ കൈ വിരലുകൾ മരത്തൊലി പോലെ വിവിധ ശാഖകളായി വളരുകയും ശരീരമൊട്ടാകെ വ്യാപിക്കുകയുമാണ് ചെയ്യുക.
ലോകത്തിൽ തന്നെ 4 പേർക്ക് മാത്രം ബാധിച്ചിരിക്കുന്ന ഈ അസുഖം കാരണം ബജന്ദാറിന് 3 വയസ്സുള്ള തന്റെ മകളെ ഒന്ന് വാരിപ്പുണരാനോ താലോലിക്കാനോ പോലും കഴിഞ്ഞിരുന്നില്ല.ബജാന്ദാറിന്റെ വിഷമം ഡോക്ടർമാരുടെ ശ്രദ്ധയിൽപെട്ടിരുന്നുവെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ അവർ ആശയക്കുഴപ്പത്തിലായിരുന്നു. തുടർന്നാണ് ധാക്കയിലെ പ്ലാസ്റ്റിക് സർജറി വിദഗ്ദ്ധനായ ഡോക്ടർ സമന്ത ലാൽസെന്നിന്റെ നേതൃത്ത്വത്തിൽ ബജന്ദാറിനെ ശസ്ത്രക്ക്രിയക്ക് വിധേയനാക്കിയത്.
ഏകദേശം 16 തവണ ശസ്ത്രക്ക്രിയക്ക് വിധേയനായ ബജന്ദാറിന്റെ ശരീരത്തിൽ നിന്നും 5 കിലോ ഗ്രാം മാംസമാണ് നീക്കം ചെയ്തത്. 30 ദിവസത്തിനകം ബജന്ദാർ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചു.
Leave a Reply