Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ :ഓൾ ഇന്ത്യാ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബാങ്ക് ഓഫിസർമാർ ഇന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു.അതിനാൽ ഇന്ന് ബാങ്കുകൾ ഭാഗികമായി പ്രവർത്തിക്കില്ല. ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.വി. മോഹനനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് മിന്നൽ സമരം. ധനലക്ഷ്മി ബാങ്കിന്റെ ഇന്ത്യയിലെ എല്ലാ ശാഖകളിലും ഇന്ന് പണിമുടക്കുണ്ടാകും.
ധനലക്ഷ്മി ബാങ്കിൽ നടക്കുന്ന അഴിമതികളെ ചോദ്യം ചെയ്തതിലുള്ള പ്രതികാരനടപടിയായാണ് പി.വി. മോഹനനെ പിരിച്ചുവിട്ടതെന്ന് കോൺഫെഡറേഷൻ ആരോപിച്ചു. സംസ്ഥാനത്തെ നവ സ്വകാര്യ ബാങ്കുകൾ ഒഴികെയുള്ള എല്ലാ ബാങ്കുകളിലെയും ഓഫിസർമാർ ഇന്ന് ജോലിക്ക് ഹാജരാകില്ല.ബാങ്കുകളുടെ പ്രവർത്തനത്തെ ഇതു ബാധിക്കും.
Leave a Reply