Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്റ്റൈൽ മന്നൻ രജനീകാന്തിൻറെ സ്‌ഥലം ജപ്തി ചെയ്യാനൊരുങ്ങുന്നു. തമിഴ്‌നാട്ടിലെ പത്രങ്ങളിലാണ് ലേല പരസ്യം പ്രത്യക്ഷപ്പെട്ടത്.രജനിയുടെ ഭാര്യ ലത രജനീകാന്തിന്റെ ജാമ്യത്തില്‍ മീഡിയവണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്‌ന്‍മെന്റ് എന്ന കമ്പനിക്ക് എക്‌സിം ബാങ്ക് 22 കോടി രൂപ വായ്‌പ നല്‍കിയിരുന്നു. ലതാ രജനീകാന്ത് പാര്‍ടണര്‍ കൂടിയായ മീഡിയവണ്‍ എന്റര്‍ടെയ്‌ന്‍മെന്റ തുക തിരിച്ചടയ്‌ക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് ജാമ്യക്കാരന്റെ സ്‌ഥലം ജപ്‌തി ചെയ്യാന്‍ തീരുമാനിച്ചത്.രജനി നായകനായെത്തിയ ‘കൊച്ചടൈയാന്‍’ മീഡിയവണ്‍ ഗ്ലോബല്‍ എന്റര്‍ടെയന്‍മെന്റ് ആയിരുന്നു നിർമ്മിച്ചത്. എന്നാൽ ചിത്രം പരാജയമായിരുന്നു. ലതാ രജനീകാന്ത് 10 കോടി രൂപ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രമുഖ ആഡ് ഏജന്‍സി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രജനിയുടെ സ്‌ഥലം ജപ്‌തി ചെയ്യാന്‍ ബാങ്ക് നടപടി സ്വീകരിച്ചത് .രജനിയുടെ കരിയറിലെ ഏറ്റവും വലിയ പരാജങ്ങളിലൊന്നായിരുന്നു 130 കോടി ബജറ്റില്‍ നിര്‍മ്മിച്ച ‘കൊച്ചാടയന്‍’. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുംമ്പത്തൂര്‍ താലൂക്കിലെ 2.13 ഏക്കറാണ് ലേലം ചെയ്യാനൊരുങ്ങുന്നത്.
Leave a Reply