Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 3:14 pm

Menu

Published on July 15, 2013 at 3:35 pm

ബാങ്കിങ് ഇടപാടുകള്‍ ഇനി വീട്ടിൽത്തന്നെ -മൈക്രോ എടിഎം സംവിധാനത്തിലൂടെ

bank-transaction-through-micro-atm-can-be-done-in-home

കൊച്ചി :ബാങ്കിങ് ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ഇനി വീട്ടിൽ എത്തും.പണമെടുക്കാനും അക്കൌണ്ട് തുറക്കാനും ബാങ്കില്‍ പോയി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അനുഭവമാണ് മിക്കവര്‍ക്കും .ഇങ്ങനുള്ള പ്രശ്നങ്ങൾക്ക്‌ പരിഹാര മാർഗമായി മൈക്രോ എടിഎം സംവിധാനം നിലവിൽ വരികയാണ്.ഏതാനും മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ പോകുന്ന ഈ സംവിധാനം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സാധ്യമാകും.ബാങ്കില്‍ പോകാന്‍ മടിക്കുന്ന സാധാരണക്കാര്‍ക്കും ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്കുമെല്ലാം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു ഈ സംവിധാനം ആരംഭിക്കുന്നത്. ബാങ്ക് നിങ്ങളെ തേടിയെത്തുകയാണ്. സമ്പാദ്യശീലവും ബാങ്കിങ് സംവിധാനവും എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായുള്ള ഇതു നടപ്പാക്കുന്നത് ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്കാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News