Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 5:07 am

Menu

Published on November 19, 2016 at 8:49 am

നോട്ട് മാറ്റം ഇന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം

banks-to-exchange-notes-only-for-their-own-customers-and-seniors-today

ന്യൂഡല്‍ഹി:അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകൾ ഇന്ന് ബാങ്കിൽ നിന്ന് മാറ്റിയെടുക്കാൻ മുതിർന്ന പൗരന്മാർക്കും ബാങ്കിൽ അക്കൗണ്ടുള്ളവർക്കും മാത്രം അവസരം. ഏതു ബാങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,000 രൂപയുടെ പഴയ നോട്ട് മാറ്റിയെടുക്കാം. സ്വന്തം അക്കൗണ്ടുള്ള ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. പതിവ് ഇടപാടുകള്‍ നടത്താം. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

പൊതു, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ബാങ്കുകള്‍ ശനിയാഴ്ച പതിവുപോലെ പ്രവര്‍ത്തിക്കും.കഴിഞ്ഞ ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. എന്നാൽ, ഈ ഞായറാഴ്ച ബാങ്കുകൾക്ക് അവധിയായിരിക്കും. രാജ്യത്തെ വിവിധ ബാങ്കുകളുടെ അഭ്യർഥന പ്രകാരമാണ് നടപടിയെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) മേധാവി രാജീവ് ഋഷി പറഞ്ഞു.താല്‍കാലികമായി മാറ്റിവെച്ച ജോലികള്‍ ബാങ്ക് ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് ശനിയാഴ്ചത്തെ നോട്ടുമാറ്റം ഐ.ബി.എ പരിമിതപ്പെടുത്തിയത്.

കേന്ദ്രസർക്കാർ കറൻസി പിൻവലിച്ചതു മുതൽ ബാങ്കുകളിൽ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ബാങ്കുകൾ അധിക സമയവും, അവധിദിവസവും പ്രവർത്തിക്കുന്നുണ്ടായിരുന്നു. പിൻവലിച്ച 500, 1000 രൂപാനോട്ടുകളിൽ 86 ശതമാനവും വിനിമയത്തിലിരിക്കുകയായിരുന്ന സാഹചര്യത്തിൽ നോട്ടുകൾ മാറ്റി വാങ്ങുന്നതിനായി പലയിടങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ആദ്യം ഒരാൾക്ക് 4000 രൂപ വരെ മാറിയെടുക്കാവുന്ന തരത്തിലായിരുന്നു സൗകര്യമൊരുക്കിയിരുന്നത്. പിന്നീടത് 4500 ആയി ഉയർത്തി. അതേസമയം ഈ സൗകര്യം ചിലർ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനേത്തുടർന്ന് കഴിഞ്ഞ ദിവസം ഒരാൾക്ക് മാറാവുന്ന പരമാവധി തുക 2000 ആയി നിജപ്പെടുത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News