Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ബാങ്കിൽ ഇടപാടു നടത്തുന്നവരെ തിരിച്ചറിയാൻ മഷി അടയാളം ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.സാധാരണക്കാരെ ഉപയോഗിച്ച് കള്ളനോട്ട് മാറ്റിയെടുക്കുന്നു എന്ന സംശയത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നടപടി സ്വീകരിക്കുന്നത്.
പണം മാറ്റിവാങ്ങാൻ ഒരാൾ തന്നെ നിരവധി തവണ ബാങ്കുകളിലെത്തുന്നു. ഇതാണ് പണം മാറ്റിവാങ്ങാൻ ബാങ്കുകളിലെത്തുന്നവരുടെ വിരലിൽ മഷി പുരട്ടണമെന്ന നിർദേശത്തിന് പിന്നിലുള്ളതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബാങ്കുകളിലെ ക്യൂ ഒരോ ദിവസവും നീണ്ടുവരികയാണ്. ഇതിന് പരാഹാരം കാണുക കൂടി ലക്ഷ്യമിട്ടാണ് വിരലിൽ മഷി പുരട്ടുന്ന രീതി സ്വീകരിക്കുന്നതെന്ന് ശക്തികാന്ത് ദാസ് പറഞ്ഞു.
ജൻധൻ അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കും. പാവപ്പെട്ടവരുടെ ജൻധൻ ബാങ്ക് അക്കൗണ്ടുകളിൽ കള്ളപ്പണം കൈവശമുള്ളവർ പണം നിക്ഷേപിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ജൻധൻ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Leave a Reply