Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനനവും മരണവും ജീവിതത്തിന്റെ രണ്ട് തലങ്ങളാണ്. ജനിച്ചവരെല്ലാം ഒരിക്കല്‍ മരിയ്ക്കും. അത് പ്രകൃതി നിയമമാണ്. മരണശേഷം എന്ത് സംഭവിക്കുന്നു എന്ന ചോദ്യം വാസ്തവത്തില്‍ കുഴപ്പുന്ന ചോദ്യമാണ്. മരണശേഷം വീണ്ടും ജന്മമുണ്ടെന്നാണ് വിശ്വാസം. എന്നാല്‍ മനുഷ്യ ജന്മം തന്നെയാണോ അതോ വേറെന്തെങ്കിലും ജീവിയായാണോ ജനിയ്ക്കുക എന്നത് ആര്‍ക്കും പറയാന്‍ കഴിയില്ല.പുരാണങ്ങളിൽ നമ്മള്‍ ചെയ്യുന്ന പാപ പുണ്യങ്ങള്‍ക്കനുസരിച്ചായിരിക്കും അടുത്ത ജന്മം നമ്മളെ കാത്തിരിയ്ക്കുന്നത് എന്നാണ്. ഓരോ പാപത്തിന്റേയും ഫലം വരും ജന്മങ്ങളിലും നമ്മള്‍ അനുഭവിക്കേണ്ടി വരുന്നു.പാപഫലമനുസരിച്ച് വരും ജന്മത്തിൽ നിങ്ങളുടെ ജനനം എങ്ങനയൊക്കെ ആയിരിക്കുമെന്ന് നോക്കാം….
മുതിര്‍ന്നവരെ ബഹുമാനിയ്ക്കാത്തവര്‍
മുതിര്‍ന്നവരെ ബഹുമാനിയ്ക്കാത്തവരാണ് ഇന്നത്തെ തലമുറയില്‍ ചിലരെങ്കിലും അതുകൊണ്ട് തന്നെയാണ് വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും. ഇത്തരത്തില്‍ മാതാപിതാക്കളെ ബഹുമാനിയ്ക്കാത്തവര്‍ വരും ജന്മത്തില്‍ കാക്കയായി ജനിയ്ക്കും എന്നാണ് പറയുന്നത്.

പണത്തിനു വേണ്ടി കൃത്യങ്ങള്‍
പണത്തിനു വേണ്ടി എന്ത് കുറ്റകൃത്യവും ചെയ്യുന്നവര്‍ ഒട്ടും കുറവല്ല നമുക്കിടയില്‍. ഇത്തരത്തില്‍ പണത്തിനായി അത്യാര്‍ത്തി കാണിയ്ക്കുന്നവരും അതിനു വേണ്ടി പാപകര്‍മ്മങ്ങള്‍ ചെയ്യുന്നവരും വരും ജന്മത്തില്‍ കീടങ്ങള്‍ക്ക് സമാനമായി ജനിയ്ക്കും എന്നാണ് വിശ്വാസം.

വെള്ളി മോഷ്ടിക്കുന്നയാള്‍
മോഷണം അത് വലുതായാലും ചെറുതായാലും മോഷണം തന്നെയാണ്. വെള്ളി മോഷ്ടിക്കുന്നയാള്‍ പ്രാവായി ജനിയ്ക്കും എന്നാണ് വിശ്വാസം.

സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്യുന്നവര്‍
സ്ത്രീകളെ അപമാനിയ്ക്കുകയോ വസ്ത്രാക്ഷേപം ചെയ്യുകയോ ചെയ്യുന്നത് ഏറ്റവും വലിയ പാപമാണ്. എന്നാല്‍ ഇത്തരക്കാര്‍ വരും ജന്മത്തില്‍ തത്തയായി ജനിയ്ക്കും എന്നാണ് പറയപ്പെടുന്നത്.

കൊലപാതകം
കൊലപാതകങ്ങളുടേയും കൊലപാതകികളുടേയും എണ്ണം വര്‍ദ്ധിച്ചു വരുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. ഇത്തരത്തില്‍ കൊലപാതകം ചെയ്യുന്നവര്‍ വരും ജന്മത്തില്‍ കഴുതയായി ജനിയ്ക്കും. അടിമപ്പണിയായിരിക്കും ഇവര്‍ക്കായി കരുതി വെച്ചിരിയ്ക്കുന്നതും.

ബലാത്സംഗം ചെയ്യുന്നവർ
ബലാത്സംഗം ചെയ്യപ്പെടുന്നവരില്‍ പിഞ്ചു കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ഇരകളാണ്. എന്നാല്‍ ഹിന്ദു വിശ്വാസമനുസരിച്ച് ബലാല്‍സംഗം ചെയ്യുന്നവന്‍ അടുത്ത ജന്മത്തില്‍ ചെന്നായയോ കഴുകനോ ദുഷ്ടസര്‍പ്പമോ ആയി ജനിയ്ക്കും എന്നാണ് വിശ്വാസം.

Leave a Reply