Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലൈവ് ടെലികാസ്റ്റിന് ശേഷം വാര്‍ത്താ അവതാരക നേരെ പോയത് പ്രസവ മുറിയിലേക്ക്. ബി.ബി.സി ബ്രേക്ക്ഫാസ്റ്റില്‍ ബിസിനസ് വാര്‍ത്ത അവതരിപ്പിക്കുന്ന വിക്‌ടോറിയ ഫ്രിറ്റ്‌സ് ആണ് പ്രസവത്തിന് മിനിറ്റുകള്‍ മുന്‍പ് വരെ തന്റെ ജോലിയില്‍ മുഴുകിയത്.

ചൊവ്വാഴ്ച രാവിലെയുള്ള ബിസിനസ് ബുള്ളറ്റിന്‍ അവതരിപ്പിച്ച ശേഷം ആശുപത്രിയിലേക്ക് പോയ വിക്‌ടോറിയ മിനിറ്റുകള്‍ക്കകം തന്റെ കുഞ്ഞിന് ജന്മം നല്‍കി. ഈസിജെറ്റ് വിമാനക്കമ്പനിയുടെ ലാഭക്കണക്കുകളാണ് വിക്‌ടോറിയ ചൊവ്വാഴ്ചത്തെ ബുള്ളറ്റിനില്‍ അവതരിപ്പിച്ചത്.

ഭര്‍ത്താവ് ഡാന്‍ ട്രാഫിക് കുരുക്കില്‍ പെട്ടതിനാല്‍ തന്റെ സഹ അവതാരക സാലി നുഗെന്റിനെ ഒപ്പം കൂട്ടിയാണ് വിക്‌ടോറിയ ആശുപത്രിയിലേക്ക് പോയത്. മാഞ്ചസ്റ്ററിലെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിച്ച് മിനിറ്റുകള്‍ക്കകം വിക്‌ടോറിയ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതിന് പിന്നാലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കടക്കം നന്ദി പറഞ്ഞു കൊണ്ട് ട്വീറ്റ് ചെയ്യാനും ഫ്രിറ്റ്‌സ് മറന്നില്ല.
തന്റെ സഹപ്രവര്‍ത്തകയെ അഭിനന്ദിച്ചു കൊണ്ട് നുഗെന്റും ട്വീറ്റ് ചെയ്തു. 2008 മുതല്‍ ബി.ബി.സിയില്‍ വാര്‍ത്താ അവതാരകയാണ് വിക്‌ടോറിയ ഫ്രിറ്റ്‌സ്. ഇപ്പോള്‍ റോയിട്ടേഴ്‌സിന്റെ ഭാഗമായ ബ്രേക്കിംഗ് വ്യൂസിലാണ് വിക്‌ടോറിയ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.
Leave a Reply