Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:52 pm

Menu

Published on April 21, 2017 at 3:11 pm

ഹൈഹീൽ ചെരിപ്പ് ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും വായിക്കുക

be-careful-when-wearing-high-heels

ഇന്നത്തെ കാലത്തെ മിക്ക പെൺകുട്ടികളും ഹൈഹീൽ ചെരിപ്പുകൾ ഉപയോഗിക്കാറുണ്ട്. സ്ത്രീകള്‍ക്ക് ആകര്‍ഷണവും ആത്മവിശ്വാസവും പകരുന്നതാണ് ഹൈഹീല്‍ ചെരുപ്പുകള്‍ എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തിന് മോശമാണെന്ന് പലരും അറിയുന്നില്ല. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതൊന്നുമല്ല. പതിവായി ഹൈഹീല്‍ ചെരിപ്പുകൾ ഉപയോഗിച്ചാൽ നടുവേദന, കാല്‍വേദന തുടങ്ങിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ചെരിപ്പുകൾ ഉപയോഗിക്കുമ്പോൾ ഹീലിൻെറ ഉയരം നാലു സെൻറീമീറ്ററിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുക.



മധ്യവയസ്കർ ഹൈഹീൽ ചെരിപ്പുകൾ തീർച്ചയായും ഒഴിവാക്കേണ്ടതാണ്. ഹൈ ഹീൽസ് കാൽമുട്ടുകൾക്ക് സമ്മർദം കൂട്ടുമെന്നതിനാൽ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടും.ശരീരഭാരം ക്രമമാക്കി നിറുത്തുന്നതില്‍ പാദത്തിനുള്ള പങ്ക് വളരെ വലുതാണ്. ഇത്തരം ചെരിപ്പുകളുടെ സ്ട്രാപ്പ് ഉപ്പൂറ്റിയില്‍ മര്‍ദ്ദമേല്‍പ്പിക്കുകയും ഇവിടെ എല്ലുവളര്‍ച്ചയുണ്ടാക്കാന്‍ കാരണമാവുകയും ചെയ്യും.ഇത്തരം ചെരിപ്പുകൾ ഉപയോഗിക്കുമ്പോൾ പാദത്തിലൂന്നി നടക്കേണ്ടി വരും. ഈ സമയം ശരീര ഭാരം കാല്‍മുട്ടില്‍ കേന്ദ്രീകരിക്കപ്പെടുകയും ഇത് മുട്ട് തേയ്മാനത്തിന് കാരണമാവുകയും ചെയ്യും.



ഹൈഹീൽ ചെരിപ്പുകൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും ബാലൻസ് തെറ്റാൻ കാരണമാകും. കൂടുതൽ ഇറുകിയ ചെരിപ്പുകൾ പാദത്തിലെ രക്തയോട്ടത്തെ കുറയ്ക്കാൻ കാരണമാകും. കഴിവതും മുൻവശം തുറന്ന ചെരിപ്പുകൾ ധരിക്കുക. മുൻഭാഗം മൂടിയ ചെരിപ്പുകൾ പെരുവിരലിന് വീക്കവും വേദനയും ഉണ്ടാക്കും. പോയിൻറഡ് ഹീലുള്ള ചെരിപ്പുകൾ കഴിയുന്നതും ഉപേക്ഷിക്കുക. എല്ലാ വശവും ഒരുപോലിരിക്കുന്ന ഫ്ലാറ്റ് ഹീലുകളാണ് ഉചിതം.

Loading...

Leave a Reply

Your email address will not be published.

More News