Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 9:45 pm

Menu

Published on October 7, 2015 at 12:27 pm

കഷണ്ടി അകറ്റാൻ പപ്പായ ….

beauty-benefits-of-papaya

നമ്മുടെയൊക്കെ നാട്ടിൻ പുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന ഒരു ഫലവർഗ്ഗമാണ് പപ്പായ. സാധാരണ നാടന്‍ പഴമെന്നു പറഞ്ഞ്‌ പലരും അവഗണിക്കുന്ന പപ്പായ ഏറെ വിറ്റാമിനും ധാതുക്കളും പ്രോട്ടീനുമടങ്ങിയ പഴമാണ്‌. ആരോഗ്യഗുണങ്ങള്‍ മാത്രമല്ല നിരവധി സൗന്ദര്യഗുണങ്ങള്‍ കൂടി ഉണ്ടെന്നതാണ് സത്യം.മുടികൊഴിച്ചില്‍, താരന്‍, മുടി പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പപ്പായ ഫലപ്രദമാണ്.കഷണ്ടി തടയുന്നതിനും ഇത് ഉത്തമമാണ്. പപ്പായ എങ്ങനെ മുടിയെ സംരക്ഷിക്കുന്നുവെന്ന് നോക്കാം.

പപ്പായയിലെ പോഷകാംശങ്ങള്‍ കഷണ്ടി തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും ഈ പഴം കഴിക്കുന്നത് മുടിയുടെ കട്ടികുറയുന്നത് കുറയ്ക്കും.

അമിതമായി മുടി കൊഴിച്ചിലുള്ളവര്‍ക്ക് പപ്പായ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്, കാരണം പപ്പായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കൊഴിഞ്ഞ മുടിയ്ക്കു പകരം പുതിയ മുടികള്‍ കിളിര്‍ക്കാന്‍ സഹായിക്കുന്നു.

പപ്പായ അടങ്ങിയ ഹെയര്‍മാസ്‌കുകള്‍ വരണ്ട തലയോട്ടിയെ ചികിത്സിക്കും. വേവിക്കാത്ത പപ്പായയുടെ കുരുക്കള്‍ കളഞ്ഞശേഷം തൈരുമായി യോജിപ്പിക്കുക. മുപ്പതുമിനിറ്റ് ഇതു തലയില്‍ പുരട്ടിയശേഷം കഴുകി കളയാം.

മുടിയെ മൃദുവാക്കാന്‍ പപ്പായ സഹായിക്കും. പപ്പായ, തൈര്, പഴം, വെള്ളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് മുടിയില്‍ പുരട്ടാം. തലയില്‍ ഒരു തുണി ചുറ്റിവെക്കുക. അരമണിക്കൂറിനുശേഷം തണുത്തവെള്ളത്തില്‍ കഴുകാം.

പഴുത്ത പപ്പായ മാത്രം ഉടച്ച് പേസ്റ്റാക്കി തലയില്‍ തേച്ച് അല്‍പം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ തലയിലെ അഴുക്ക് പോവാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍ എ.യും പപെയ്ന്‍ എന്‍സൈമും ധാരാളം ഉള്ളതിനാല്‍ പപ്പായ മൃതകോശങ്ങളെയും നിര്‍ജീവ പ്രോട്ടീനുകളെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുവഴി സ്‌കിന്നിലെ പുനരുജ്ജീവിപ്പിക്കുന്നു.

സ്‌കിന്നിലെ ജലാംശം നിറഞ്ഞതായി നിലനിര്‍ത്താനും സഹായിക്കുന്നു.പഴുത്ത പപ്പായയും മൂന്നു സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതം നല്ളൊരു ഫേസ് പാക്ക് ആണ്. ടച്ചെടുത്ത പപ്പായയും തേനും ചേര്‍ത്ത് കുഴച്ച മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളാവുന്നതാണ്. ഈ പാക്ക് സ്ഥിരമായി ചെയ്താല്‍ ചര്‍മം നന്നായി തിളങ്ങുകയും മിനുസമുള്ളതാവുകയും ചെയ്യും.

വേവിക്കാത്ത പപ്പായയുടെ പെയ്റ്റ് മുഖത്തു പുരട്ടി അരമണിക്കൂര്‍ ഉണങ്ങാന്‍ അനുവദിക്കുക. ഇത് മുഖത്തെ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കും.

മുഖത്തിനു പുറമേ ഉപ്പൂറ്റിയിലും മറ്റും ഉണ്ടാവുന്ന പൊട്ടലുകളും വിണ്ടുകീറലുകളും തടയാന്‍ പപ്പായ ഉപയോഗിക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News