Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഞ്ഞിവെള്ളത്തിൻറെ ആരോഗ്യഗുണങ്ങൾ വളരെ കൂടുതലാണ്. അതുപോലെ തന്നെ ഇതിൻറെ സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. കഞ്ഞിവെള്ളത്തിൻറെ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല.അതുകൊണ്ട് തന്നെ ഇതിൻറെ സ്ഥാനം എപ്പോഴും അടുക്കളയ്ക്ക് പുറത്താണ്. പണ്ട് കാലത്തുള്ളവരുടെയെല്ലാം ആരോഗ്യത്തിന്റെ രഹസ്യം തന്നെ കഞ്ഞിവെള്ളമാണെന്ന് പറയാറുണ്ട്. നിരവധി ന്യൂട്രിയന്‍സും പോഷകങ്ങളും എല്ലാം കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ചർമ്മത്തിൻറെ നിറം വർദ്ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും.
കണ്ണിന് താഴെയുണ്ടാകുന്ന കറുപ്പ് മാറ്റാൻ കഞ്ഞിവെള്ളം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ തേയ്ക്കുക. പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയുക. ഉടൻ തന്നെ തന്നെ പരിഹാരമുണ്ടാകും. മുടി വളരാൻ പല എണ്ണകളും നമ്മൾ തേയ്ക്കാറുണ്ട്. എന്നാൽ ഇനി ദിവസവും കഞ്ഞിവെള്ളം തലയിൽ തേച്ച് നോക്കു. മുടിയുടെ ഒരുവിധം എല്ലാ പ്രശ്‍നങ്ങൾക്കും കഞ്ഞിവെള്ളം ഉത്തമമാണ്. മുഖക്കുരു ഉള്ളവർ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാൽ മുഖക്കുരുവും ഇതിൻറെ പാടുകളും പൂർണ്ണമായും ഇല്ലാതാകും. തലയിലെ താരൻ ഇല്ലാതാക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നല്ലതാണ്. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാൽ ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വർദ്ധിക്കും.
അകാല വാർദ്ധക്യം തടയുന്നതിന് കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. കഞ്ഞി വെള്ളം കഴുത്തിനു ചുറ്റും കക്ഷത്തിലും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നത് ഇവിടങ്ങളിലെ കറുപ്പ് നിറം ഇല്ലാതാക്കാൻ കഴിയും. മിക്കയാളുകളുടെയും ഒരു പ്രശ്നമാണ് മുടിയുടെ അറ്റം പിളരുന്നത്. കഞ്ഞിവെള്ളം കൊണ്ട് ദിവസവും മുടി കഴുകുന്നത് മൂലം ഇതിന് പരിഹാരം ഉണ്ടാകും. മുടിയിൽ ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് മുടി വളരാനും മൃദുലമാകാനും സഹായിക്കും.
Leave a Reply