Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 10:48 am

Menu

Published on March 5, 2018 at 5:47 pm

പ്രസവം എത്ര തന്നെ കഴിഞ്ഞാലും സ്ത്രീ സൗന്ദര്യം അതേപോലെ സൂക്ഷിക്കാൻ ചില വഴികൾ

beauty-tips-after-delivery

എത്ര സൗന്ദര്യവും ആകാരവടിവും ഉണ്ടായിട്ടെന്താ കാര്യം, ഒന്ന് പ്രസവിക്കുന്നതോടെ അതെല്ലാം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ് പല സ്ത്രീകൾക്കുമുണ്ടാവുക. ചെറിയൊരു കൂട്ടം സ്ത്രീകൾ മാത്രം തങ്ങളുടെ പഴയ ശരീരം അതേപോലെ വീണ്ടെടുക്കാറുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും പ്രസവാനന്തരം തങ്ങളുടെ ശരീരത്തിന്റെ സൗന്ദര്യവും ശരീരവടിവുമെല്ലാം ഒന്നുകിൽ നോക്കാൻ പറ്റാത്ത അവസ്ഥയിലോ അല്ലെങ്കിൽ നോക്കിയിട്ടും നേരെയാക്കാൻ പറ്റാത്ത അവസ്ഥയിലോ ആയിരിക്കും ആവുക. ഏതൊക്കെ രീതിയിൽ എന്തെല്ലാം ചെയ്താലാണ് ശരീരം പ്രസവശേഷവും പഴയപോലെ ആക്കാൻ പറ്റുക എന്ന് നോക്കാം.

1. കട്ടിലില്‍ കാല്‍ നീട്ടിയിരിക്കുക. കൈരണ്ടും നീട്ടിപ്പിടിച്ച് മുട്ടുമടക്കാതെ മുന്‍പോട്ടാഞ്ഞ് കാല്‍വിരലുകളില്‍ തൊടുക. വളരെ സാവകാശം ആദ്യം 5 മിനിട്ടും നാലഞ്ചു ദിവസം കഴിയുമ്പോള്‍ 10 മിനിട്ടും ചെയ്യാം. പിന്നീട് ഓരോ ആഴ്ചയിലും 5 മിനിട്ട് കൂട്ടിക്കൂട്ടി കൊണ്ടുവന്ന് 30 മിനിട്ടുവരെ ഈ വ്യായാമം ചെയ്യാം.

2. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചതിനുശേഷം മെല്ലെ കുനിയുക. എന്നിട്ട് മുട്ടുവളയ്ക്കാതെ കാല്‍വിരലുകളില്‍ തൊടുക.

3. നിരപ്പായ പാതയിലൂടെയുള്ള നടത്തം. തുടക്കത്തില്‍ 10 മിനിട്ടു മാത്രം നടന്നാല്‍ മതി. ഓരോ ദിവസവും ദൂരവും സമയവും കൂട്ടിക്കൂട്ടി കൊണ്ടുവരണം. നടത്തത്തിന്റെ വേഗതയും ക്രമമായി കൂട്ടിയാല്‍ മതി. നടത്തം എന്നു പറയുമ്പോള്‍ റോഡില്‍ ഇറങ്ങിനടക്കണമെന്നില്ല. വീടിനകത്തോ വരാന്തയിലോ മുറ്റത്തോ നടക്കാം. വെയിലില്ലാത്തപ്പോള്‍ ടെറസിനു മുകളിലും നടക്കാം.

4. നീന്തല്‍ ഏറ്റവും നല്ലൊരു വ്യായാമമാണ്. ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ ഈ വ്യായാമം ആയാസമില്ലാത്തതും മനസിനും ശരീരത്തിനും ഒരുപോലെ നവോന്മേം നല്‍കുന്നതുമാണ്. അവയവങ്ങളുടെ രൂപഭംഗി തിരിച്ചുപിടിക്കാന്‍ ഇത് ഏറെ സഹായകമാണ്. ഇതുകൊണ്ടൊക്കെയാണ് വിദേശരാജ്യങ്ങളില്‍ പ്രസവം കഴിഞ്ഞവര്‍ക്ക് നീന്തല്‍വ്യായാമം ഏറ്റവും കൂടതല്‍ പ്രോല്‍സാഹിപ്പിക്കുന്നത്. പണ്ടുള്ള സ്ത്രീകള്‍ ഇക്കാര്യത്തില്‍ ഭാഗ്യം കിട്ടിയവരായിരുന്നു. തോടും പുഴയും കുളങ്ങളും നഷ്ടമായ ഇക്കാലത്ത് നീന്തല്‍ക്കുളങ്ങള്‍ മാത്രമാണ് ആശ്രയം. നീന്തലിന്റെ പ്രാധാന്യം മനസിലാക്കി സൌകര്യമുള്ളവര്‍ അതു പ്രയോജനപ്പെടുത്തുകതന്നെ വേണം.

5. നൃത്തവും വളരെ നല്ലൊരു വ്യായാമമാണ്. ശരീരത്തിന്റെ വടിവും അഴകും നിലനിര്‍ത്താന്‍ നൃത്തം കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഇതിന് നൃത്തം പഠിക്കണമെന്നില്ല. റേഡിയോയിലോ ടി.വിയിലോ വരുന്ന പാട്ടു കേട്ട് കരങ്ങളും പാദങ്ങളുമൊക്കെ താളത്തില്‍ ചലിപ്പിച്ച് രാഗതാളലയങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും അലിഞ്ഞുചേരാം. ആസ്വദിച്ചു ചെയ്യാവുന്ന ഈ വ്യായാമത്തിനിടയില്‍ വിരസതയും മടിയുമൊന്നും ഉണ്ടാവുന്നില്ല. മ്യൂസിക്കിനൊപ്പം അവയവങ്ങള്‍ ചലിപ്പിച്ചുകൊണ്ടുള്ള എയ്റോബിക് വ്യായാമങ്ങളും വളരെയേറെ പ്രയോജനകരമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News