Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്:പത്തു കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിട്ടും ഭിക്ഷ യാചിച്ചയാളെ കുവൈത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കുവൈത്ത് സിറ്റിയിലെ ഒരു മുസ്ലിം പള്ളിക്കു പുറത്ത് ഭിക്ഷ യാചിച്ചിരുന്ന വിദേശിയെയാണ് അറസ്റ്റ് ചെയ്തത്. കൈയിലും പണമില്ലെന്നും സ്വന്തമായി വീടില്ലെന്നും പറഞ്ഞാണ് ഇയാള്‍ ഭിക്ഷ യാചിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഇയാളുടെ അക്കൗണ്ടില്‍
അഞ്ച് ലക്ഷം കുവൈത്തി ദിനാര്‍ ഉള്ളതായി കണ്ടെത്തിയത്. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ അംഗമായ കുവൈത്തില്‍ ഭിക്ഷാടനം അനുവദനീയമല്ല. ദാനകര്‍മങ്ങള്‍ കൂടുതലായി നടക്കുന്ന റംസാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. എപ്രിയില്‍ ഏഷ്യക്കാരുള്‍പ്പെടെ 22 ഭിക്ഷാടകരെ കുവൈത്ത് നാടുകടത്തിയിരുന്നു. ജോലി തേടി കുവൈത്തില്‍ എത്തുന്ന നിരവധി വിദേശികള്‍ ഭിക്ഷാടനം ആദായകരമായ ജീവിതോപാധിയായി തെരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Leave a Reply