Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 11:04 am

Menu

Published on November 2, 2016 at 2:56 pm

നിങ്ങൾ രാത്രി പഴം കഴിയ്ക്കാറുണ്ടോ..?എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ…….

benefits-from-eating-bananas-at-night

നമ്മുടെ ഭക്ഷണശീലത്തിന്റ ഭാഗമാണ് പഴം. ആരോഗ്യവും സൗന്ദര്യവും പഴത്തിലൂടെ നമുക്ക് ലഭിയ്ക്കും. അതുകൊണ്ടു തന്നെ എന്നും നമ്മുടെ ഭക്ഷണശീലത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നതും പഴമാണ്.പോഷകഗുണങ്ങളുടെ കാര്യത്തിൽ എന്നും മുൻപന്തിയാണ്. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്‌ക്കാം.ഓരോ സമയത്തും പഴം കഴിയ്‌ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്‌. അത്താഴശേഷവും ഗുണങ്ങളി്‌ല്‍ വ്യത്യാസമുണ്ട്‌. അത്താഴശേഷം പഴം കഴിയ്‌ക്കുമ്പോള്‍ എന്തു സംഭവിയ്‌ക്കുന്നുവെന്നു നോക്കാം….

ടൈപ്പ്‌ 2 പ്രമേഹം

രാത്രിയില്‍ രക്തത്തിലെ ഗ്ലൂക്കോസ്‌ തോതുയരാതിരിയ്‌ക്കാനും ടൈപ്പ്‌ 2 പ്രമേഹം ഇതുവഴി നിയന്ത്രിയ്‌ക്കുന്നതിനും ഇത്‌ ഏറെ നല്ലതാണ്‌.

diabates

ആസിഡ്‌ ഉല്‍പാദനം

വയറ്റില്‍ ആസിഡ്‌ ഉല്‍പാദനം തടയാന്‍ ഇത്‌ നല്ലതാണ്‌. പ്രത്യേകിച്ച്‌ രാത്രി ഭക്ഷണം അസിഡിറ്റിയുള്ളതെങ്കില്‍. വയറ്റിലെ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും പഴത്തിനു കഴിയും.

banana1

മെലാട്ടനിന്‍

ഇരുട്ടില്‍ മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത്‌ നല്ല ഉറക്കത്തിനും പ്രധാനം. പഴം മെലാട്ടനിന്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുവഴി നല്ല ഉറക്കത്തിനും.

sleep

ബിപി

പൊട്ടാസ്യം സമ്പുഷ്ടമായ പഴം ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌ ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം കാക്കും.

bp

വൈറ്റമിന്‍ ബി

ഇത്‌ രാത്രിയില്‍ കഴിയ്‌ക്കുമ്പോള്‍ വൈറ്റമിന്‍ ബി 6 കൂടുതല്‍ ലഭിയ്‌ക്കും. ശരീരത്തില്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്‌. ഉറക്കത്തില്‍ തടി കുറയ്‌ക്കാന്‍ സഹായിക്കുമെന്നു ചുരുക്കം.

banana

മസില്‍ വേദന

പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്‌ മസില്‍ വേദന. രാത്രിയില്‍ പഴം കഴിയ്‌ക്കുന്നത്‌ ശരീരത്തിലെ ഇലക്ട്രോളൈറ്റുകളുടെ അളവു കാത്തു സൂക്ഷിയ്‌ക്കുന്നു. ഇതുവഴി മസില്‍ വേദനയകറ്റും.

musile

ശോധനയുണ്ടാകാന്‍

ഇതിലെ ഫൈബര്‍ ദഹനത്തെ സഹായിക്കും. ഇത്‌ രാവിലെ നല്ല ശോധനയുണ്ടാകാന്‍ ഏറെ നല്ലതാണ്‌.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News