Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബദാം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവരും ആഹാരം നിയന്ത്രണം പിന്തുടരുന്നവരും പലപ്പോഴും ബദാം തിരഞ്ഞെടുക്കാറുണ്ട്.നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരം. ബദാം പല രൂപത്തിലും കഴിയ്ക്കാം. വെള്ളത്തിലിട്ടു കുതിര്‍ത്തിയും അല്ലാതെയുമെല്ലാം. മറ്റൊരു വഴിയാണ് ബദാം മില്‍ക്.ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്.
ഹൃദയാരോഗ്യത്തിന്
ഇതില്‍ സോഡിയം കുറവാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡ് പോലുള്ളവ ധാരളമുണ്ടുതാനും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരം.

എല്ലിന്റെ ആരോഗ്യത്തിന്
ദിവസവും വേണ്ട കാല്‍സ്യത്തിന്റെ 30 ശതമാനം ബദാം പാലില്‍ അടങ്ങിയിട്ടുണ്ട്. 25 ശതമാനം വൈറ്റമിന്‍ ഡിയും ലഭിയ്ക്കും. എല്ലിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്.

മസിലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും
ഇതില്‍ വൈറ്റമിന്‍ബി, റൈബോഫ്‌ളേവിന്‍, അയേണ്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസിലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ നല്ലതാണ്.

ദഹനം
ഇതിലെ നാരുകള്‍ ദഹനം എളുപ്പമാക്കും. സാധാരണ പാലിന് ഈ ഗുണമില്ല.

തടി
സാധാരണ ഒരു കപ്പു പാലില്‍ 146 കലോറിയുണ്ട്. ഒരു കപ്പ് ബദാം മില്‍ക്കില്‍ 60 മാത്രമാണുള്ളത്. അതായത് തടി നിയന്ത്രിയ്ക്കാന്‍ സാധാരണ പാലിനേക്കാള്‍ ഏറെ ഗുണകരമാണെന്നര്‍ത്ഥം.

ചര്‍മത്തിന്റെ ആരോഗ്യത്തിന്
ഇതില്‍ ഒരു ദിവസം വേണ്ട വൈറ്റമിന്‍ ഇയുടെ 50 ശതമാനം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം.

പ്രമേഹസാധ്യത
രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ബദാം പാല്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹസാധ്യത കുറയും.

Leave a Reply