Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 10:34 am

Menu

Published on September 6, 2019 at 1:33 pm

ദിവസവും മുള്ളൻ ചീര കഴിക്കൂ ; ആരോഗ്യഗുണങ്ങളേറെ..

benefits-of-amaranth-and-its-side-effects

ഔഷധയോഗ്യമായ ഒരു പച്ചക്കറിയിനമാണ് മുള്ളൻ ചീര. ധാരാളം ആരോഗ്യ ഗുണങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. തണ്ടുകളിൽ മുള്ളുള്ളത് കൊണ്ടാണ് ഇതിന് മുള്ളൻ ചീര എന്ന് പറയുന്നത്. ആഹാരത്തിന് പണ്ട് പലരും ഉപയോഗിച്ചിരുന്ന ഒന്നാണ് മുള്ളൻ ചീര. എന്നാൽ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പച്ചക്കറികൾ കണ്ട് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പലരും മുള്ളൻ ചീരയെ ഒരു മൂലക്ക് തള്ളുന്നു. ഉപ്പേരി വെക്കുന്നതിനും കറി വെക്കുന്നതിനും എല്ലാം മുള്ളൻ ചീര ഉപയോഗിക്കാറുണ്ടായിരുന്നു. മുള്ളന്‍ ചീരയിൽ 84 ശതമാനത്തിൽ അധികം വെള്ളമാണ്. കാൽസ്യവും ഫോസ്ഫറസും അയേണും എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് മുള്ളൻ ചീരയില്‍.

ഇത് സൂപ്പ് ഉണ്ടാക്കുന്നതിനും മറ്റ് ഉള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനും മുള്ളൻ ചീര ഉപയോഗിക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് ധാരാളം ജീവിത ശൈലി രോഗങ്ങൾ മുളപൊട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് മുള്ളൻ ചീര കൊണ്ട് പ്രതിരോധം തീർക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ എല്ലാം മുള്ളൻ ചീര പോലുള്ള ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് ആരോഗ്യ പ്രശ്നങ്ങളില്‍ എന്തിനൊക്കെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. മുള്ളന്‍ ചീരയുടെ ആരോഗ്യ ഗുണങ്ങളും ദോഷവശങ്ങളും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കൊളസ്ട്രോൾ

കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകൾ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നമ്മളിൽ ഉണ്ടാക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്നാൽ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മുള്ളൻ ചീര ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് മുള്ളന്‍ ചീര സ്ഥിരമായി കഴിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുള്ളൻ ചീര. ഇതില്‍ ധാരാളം ഫോസ്ഫറസ്, ഇരുമ്പ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ പെട്ടെന്നുണ്ടാവുന്ന പല അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുള്ളൻ ചീര.

അമിതവണ്ണം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് മുള്ളൻ ചീര ഏറ്റവും നല്ല പരിഹാരമാണ്. കാരണം ദിവസവും ഭക്ഷണത്തിൽ മുള്ളൻ ചീര ഉൾപ്പെടുത്തിയാൽ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് അമിതവണ്ണം കുറക്കുന്നത്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് മുള്ളൻ ചീര. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് മുള്ളന്‍ ചീര.

മെറ്റബോളിസം

ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂ‌ടെ അത് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും മുള്ളൻ ചീര കഴിക്കുന്നതിലൂടെ അത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇതിൽ ധാരാളം ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്.

വൈറൽ ഇൻഫെക്ഷൻ

വൈറൽ ഇൻഫെക്ഷൻ തടയുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുള്ളൻ ചീര. അതിന് സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും മുള്ളന്‍ ചീര. കാരണം ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലുള്ള വൈറൽ ഇൻഫെക്ഷനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ അണുബാധക്കും പരിഹാരം കാണുന്നതിന് ഈ ഇലക്കറി മികച്ചതാണ്.

അകാല വാർദ്ധക്യം

അകാല വാർദ്ധക്യം പ്രതിരോധിക്കുന്ന കാര്യത്തിലും മുള്ളൻ ചീര വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ എന്നും വെല്ലുവിളിയാവുന്ന ഒന്നാണ് പ്രായമാകുന്നത്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിന് പ്രായമാകുന്നതോടെ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മുള്ളൻ ചീര. കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍.

ക്യാൻസർ

പല വിധത്തിലുള്ള ക്യാൻസർ നമുക്കിടയിൽ ഉണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് മുള്ളന്‍ ചീര ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ക്യാന്‍സറിനെ ഇല്ലാതാക്കുന്നു. കരളിലെ ക്യാൻസർ, സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ള പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് മുള്ളൻ ചീര. വിറ്റാമിൻ കെ തന്നെയാണ് ഇതിലെ ഏറ്റവും വലിയ ഘടകം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News