Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യ ഗുണങ്ങൾ ഒത്തിരിയുള്ള ഒരു പാനീയമാണ് മോര്. യാതൊരു ദോഷവശങ്ങളുമില്ലാത്ത പാനീയം. തികച്ചും പ്രകൃതിദത്തവും. മോര് പുളിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമെന്നാണ് പറയുന്നത്. ആരോഗ്യത്തിനു മാത്രമല്ല, പുളിച്ച മോരിന് പോഷകഗുണവും ഏറെയുണ്ട്.പുളിച്ച മോരിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…..
ഊര്‍ജം
വേനല്‍ക്കാലത്തിന് ഏറ്റവും ഉത്തമമായ പാനീയമാണ് സംഭാരം. വേനലിലെ തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം നല്‍കാനാവുമെന്നു മാത്രമല്ല, സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സംഭാരത്തിന് സാധിക്കും.
കാല്‍സ്യം
പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
വൈറ്റമിന്‍
സിങ്ക്,അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
പാല്‍ ഗുണങ്ങള്‍
പാലിനോട് അലര്‍ജിയുണ്ടെങ്കില്‍ പാല്‍ ഗുണങ്ങള്‍ മുഴുവനായും ലഭിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് പുളിച്ച മോര്.
ഗ്യാസ്, അസിഡിറ്റി
ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പറ്റിയ ഒരു പരിഹാരം കൂടിയാണ് പാല്‍.
ദഹനശക്തി
ദഹനശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ മോരിന് കഴിയും.ഇതു മൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും.
Leave a Reply