Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:47 am

Menu

Published on June 30, 2019 at 10:00 am

ഗായത്രി മന്ത്രം ഇങ്ങനെ ജപിച്ചോളൂ ; മൂന്നിരട്ടി ഫലം…

benefits-of-chanting-gayatri-mantra-108-times-2

മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ മികച്ചത് മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. പ്രത്യക്ഷദൈവമായ സൂര്യദേവന് പ്രാധാന്യമുള്ള ദിനമാണ് ഞായറാഴ്ച. സൂര്യപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉചിതമായ ദിനം. അന്നേദിവസം പ്രത്യേക ചിട്ടയോടെ 108 തവണ ഗായത്രി മന്ത്രം ജപിക്കുന്നത് മൂന്നിരട്ടി ഫലദായകമാണ്.

നിത്യേന കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കുന്നത് ബുദ്ധിശക‌്തി വികാസത്തിനും തടസ്സങ്ങൾ നീങ്ങുന്നതിനും ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഉത്തമമാണ് . കൂടാതെ ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.

ഞായറാഴ്ച ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിച്ച് ശരീരശുദ്ധി വരുത്തി നിലവിളക്ക് തെളിച്ച് പ്രാർഥിക്കുക. നമസ്കരിച്ച ശേഷം വിളക്കിനരികിലായി പായയോ മറ്റോ വിരിച്ചു ചമ്രംപടിഞ്ഞു കിഴക്കോട്ടു അഭിമുഖമായി ഇരിക്കുക. 108 മുത്തുകളുള്ള ജപമാല ഉപയോഗിച്ച് എണ്ണം പിടിച്ച് ഗായത്രി അർഥം മനസ്സിലാക്കി ജപിക്കാം. ഈ ജപം പറ്റാവുന്ന ഞായറാഴ്ചകളിലോ മാസത്തിലെ ഒരു ഞായറാഴ്ച എന്ന ക്രമത്തിലോ തുടരാവുന്നതാണ്.

‘‘ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ’’

സാരം: “ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.”

തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ 24 അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ 24 ഗ്രന്ഥികള‌െയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഗ്രഹദോഷങ്ങൾ അലട്ടാതിരിക്കാൻ ഈ ജപം സഹായിക്കും. നിത്യവും 108 തവണ ജപിക്കുന്നത് മോക്ഷദായകമാണ്. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം പോസിറ്റീവ് എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News