Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ജീവൻറെ അടിസ്ഥാനമാണ് ജലം. വെള്ളമില്ലാതെ രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാന്‍ സാധിക്കില്ല. രണ്ടു ദിവസത്തിലധികം ജലം കിട്ടാതിരുന്നാല്‍ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടു തന്നെ നമുക്ക് വിഷബാധയനുഭവപ്പെടും. മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ജലം അത്യന്താപേക്ഷിതമാണ്. ദിവസവും നല്ലൊരളവിൽ തന്നെ ശരീരത്തിലേക്ക് വെള്ളം എത്തണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. വെള്ളം കുടിക്കുകയെന്നത് അത്ര പാടുള്ള കാര്യമല്ല. എന്നാൽ അത് എന്ത് വെള്ളമായിരിക്കണമെന്നത് ചിന്തിക്കേണ്ടത് തന്നെയാണ്. കുട്ടിക്കാലം മുതൽ നമ്മുടെ മാതാപിതാക്കൾ പഠിപ്പിക്കുന്ന ഒരു ശീലമുണ്ട്, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക എന്നത്. പണ്ടുകാലത്ത് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുക പതിവായിരുന്നു. എന്നാൽ ഇന്നത് ബെഡ് കോഫിയിലേക്ക് മാറിക്കഴിഞ്ഞു. എങ്കിലും മിക്കയാളുകളും ഇന്നും രാവിലെ വെള്ളം കുടിക്കുന്ന ശീലമുള്ളവരാണ്. ചായയെക്കാളും കാപ്പിയേക്കാളും ഏറ്റവും നല്ലത് എന്തുതന്നെയായാലും തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ്.
–

–
എല്ലാ ദിവസവും ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ പലതാണ്. ചൂടുവെള്ളത്തിന് നമ്മുടെ മെറ്റാബോളിസം ഉയർത്താൻ സാധിക്കും. രക്തം ശുദ്ധീകരിക്കുന്നതിനും ദഹനം കൃത്യമാക്കുന്നതിനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ക്തത്തിലുള്ള ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കി രക്തം ശുദ്ധീകരിക്കുന്നതിനും ചൂടുവെള്ളം സഹായിക്കും. ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും കഫം, ജലദോഷം എന്നീ പ്രശ്നങ്ങള്‍ക്ക് വളരെയധികം ആശ്വാസം നൽകാനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ചൂടുവെള്ളം സഹായകമാണ്.
–

–
ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് ചേര്‍ത്ത് ഒരിക്കലും ഉപയോഗിക്കരുത്. നല്ല ചൂടോടുകൂടിയും കുടിക്കാൻ പാടില്ല. ഏത് കാലത്തും ധൈര്യപൂർവ്വം കുടിക്കാൻ കഴിയുന്നത് തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയആഹാരത്തിനും ധാന്യങ്ങള്‍ അരച്ചോ പൊടിച്ചോ ഉണ്ടാക്കുന്ന ആഹാരത്തിനുമൊപ്പം ചൂടുവെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു. ഗുളികകൾ കഴിക്കാനായി വെള്ളം ചായ, കാപ്പി, സോഡ, കോള, നാരങ്ങാവെള്ളം ഇവയൊന്നും ഉപയോഗിക്കരുത്. എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നത് നന്നായിരിക്കും.
Leave a Reply