Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഴക്കാലം വന്നെത്തികഴിഞ്ഞു.ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്.ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുന്ന ഉത്തമ പാനീയത്തെ കുറിച്ചാണിവിടെ പറയുന്നത്.മറ്റൊന്നുമല്ല ചൂട് നാരങ്ങവെള്ളമാണ് ആ പാനിയം. മഴക്കാലത്ത് എങ്ങനെ നാരങ്ങാ വെള്ളം കുടിക്കും എന്ന ആശങ്ക വേണ്ട. നാരങ്ങാ വെള്ളം ചൂടാക്കിയും നിങ്ങള്‍ക്ക കുടിക്കാം. തണുപ്പിച്ച് കുടിക്കുന്നതിനേക്കാള്‍ ഇരട്ടി ഗുണങ്ങള്‍ ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കും.ചൂടുനാരങ്ങാ വെള്ളം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്.
ശരീരത്തിലെ വിഷാംശം അകറ്റാന്‍ ചൂട് നാരങ്ങവെള്ളത്തിന് ശേഷിയുണ്ട്. ശരീരത്തിലെ ഏത് തരത്തിലുള്ള ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ ചൂട് നാരങ്ങാ വെള്ളത്തിന് കഴിയും.
ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് മധുരം കഴിയ്ക്കാനുള്ള താല്‍പര്യം കുറയ്ക്കും. ഇതുവഴി പ്രമേഹം പോലുളള രോഗങ്ങള്‍ നിയന്ത്രിയ്ക്കാം.
ചെറുനാരങ്ങാവെള്ളത്തിലെ സിട്രേറ്റ് കിഡ്‌നി സ്‌റ്റോണ്‍ അകറ്റി നിര്‍ത്താനും ശരീരത്തില്‍ നി്ന്നും നീക്കാനും സഹായിക്കും
പ്രതിരോധശേഷി ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഇത് കോള്‍ഡ്,ഫഌ എന്നിവയ്ക്കുള്ള നല്ലൊരു ഔഷധം കൂടിയാണ്.
ആസ്തമ, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് നല്ലൊരു മരുന്നാണ് ചെറുനാരങ്ങാവെള്ളം. ഇത് ശരീരത്തിലുണ്ടാകാനിടയുള്ള പഴുപ്പിനും നീരിനുമെല്ലാം പ്രതിരോധവഴിയാണ്. മദ്യാസക്തി കുറയ്ക്കാനും ഇതു സഹായിക്കും.
മസില്‍ പ്രശ്‌നങ്ങള്‍ – ശരീരത്തില്‍ ലാക്ടിക് ആസിഡ് രൂപപ്പെടുന്നതു തടയും. ഇതുവഴി മസില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ഹാങോവര്‍ മാറ്റാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്തും ലിവര്‍ ആരോഗ്യം മെച്ചപ്പെടുത്തിയും.
ഭക്ഷ്യവിഷബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ചെറുനാരങ്ങാവെള്ളം. ഇതിലെ ആസിഡാണ് സഹായകമാകുന്നത്.
അസിഡിറ്റ്, ഗ്യാസ് തുടങ്ങിയ വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് നാരങ്ങാവെള്ളം. ഇത് വയറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും.
ഫ്‌ളൂ, പനി എന്നിവയില്‍ നിന്നും പരിഹാരം നേടാനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങാവെള്ളം.
മോണ രോഗത്തില്‍ നിന്ന് രക്ഷ നേടാന്‍ ചൂട് നാരങ്ങാ വെള്ളം കുടിക്കുന്നതുവഴി സഹായിക്കും.
ശരീരത്തിന്റെ ഭാരം കുറയ്ക്കാനും ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.
ചര്‍മ്മത്തിനും ഗുണകരമാണ് ചൂട് നാരങ്ങാവെള്ളം. ഇതിലടങ്ങിയ വൈറ്റമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ചര്‍മ്മത്തിനുണ്ടാകുന്ന ക്ഷതങ്ങളെ മാറ്റുന്നു. ആരോഗ്യകരമായ ചര്‍മ്മത്തിന് ഉത്തമമാണ് വിറ്റമിന്‍ സി.
മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനുള്ള ഒരു വഴിയാണിത്. ചെറുനാരങ്ങ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കും. വെള്ളം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കും. ഈ രണ്ടു ഗുണങ്ങളും ചേരുമ്പോള്‍ മുഖക്കുരുവിനെ പമ്പ കടത്താം.
ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാന്‍ മികച്ച പാനിയമാണ് ചൂട് നാരങ്ങവെള്ളം.
Leave a Reply