Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മളില്‍ പലരും ബദാം കഴിക്കുന്നവരാണ്.എന്നാല്‍ അതിന്‍റെ ഗുണങ്ങളെ കുറിച്ചുളള അറിവ് മിക്കവര്‍ക്കും അറിയില്ല.ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണമാണ് ബദാം.ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബദാം ഏറെ നല്ലതാണ്.ദിവസവും കുറച്ച് ബദാം കഴിച്ചാൽ നിരവധി ഗുണങ്ങൾ മനുഷ്യ ശരീരത്തിന് ലഭിക്കും.അവ എന്തൊക്കെയാണെന്ന് നോക്കാം….
പ്രതിരോധശേഷി
ബദാമിൽ ആല്‍ക്കലിയുടെ തോത് കൂടുതലുണ്ട്. ഇതുകൊണ്ടു തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍
വൈറ്റമിന്‍ ഇ, കാല്‍സ്യം എന്നിവയുള്ളതു കൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബദാം ഏറെ നല്ലതാണ്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.
എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്
ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന റൈബോഫ്‌ളേവിന്‍, എല്‍-കാല്‍നിറ്റൈന്‍ എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷീമേഴ്‌സ് രോഗം തടയാനും നല്ലതാണ്.
ഊര്‍ജം ഉല്‍പാദിപ്പിക്കാൻ
ബദാമിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കാനും ഏറെ ഗുണകരമാണ്.
ബിപി നിയന്ത്രിക്കാൻ
ബദാമിലെ പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് തീരെ കുറവുമാണ്.
വയര്‍ കുറയ്ക്കാന്‍
ഇതിലെ നാരുകള്‍ ദഹനപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ വയര്‍ കുറയ്ക്കാന്‍ സഹായകവുമാണ്.
ഹൃദയരോഗങ്ങള്‍
ബദാമിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.
ക്യാന്‍സര്‍ തടയാന്‍
ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.
പ്രമേഹം
ഇന്‍സുലിന്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ ബദാം നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം തടയാന്‍ സഹായകവുമാണ്.
മസിലുകള്‍
മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.
വിശപ്പു മാറാന്‍
വിശപ്പു മാറാന്‍ ബദാം നല്ലതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം കൂടും.
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍
ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.
കണ്ണിൻറെ കറുപ്പ് നിറം മാറാൻ
രാത്രി കിടക്കുന്നതിന് മുമ്പ് രണ്ടോ മൂന്നോ തുള്ളി ബദാം ഓയിൽ ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്‌താൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറും.
മുഖ സൗന്ദര്യം
ബദാം ഓയില്‍ മുഖത്തു പുരട്ടി ദിവസവും അഞ്ചു മിനിറ്റു നേരം മസാജ് ചെയ്യുക. മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വെളുപ്പുനിറം ലഭിയ്ക്കും. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. മുഖം മൃദുവാകാനും സഹായിക്കും.
മുടി വളരാൻ
മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുന്നത് ഉത്തമമാണ്.
Leave a Reply