Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പണ്ട്കാലങ്ങളിൽ വീടുകളിലുള്ള ശീലമായിരുന്നു പ്രഭാതഭക്ഷണമായാലും അത്താഴമായാലും കുടുംബവുമൊത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുനത്.വീട്ടിൽ ആരെങ്കിലും അൽപം ഒന്ന് വൈകിയാലും ശരി, വീട്ടിലെ ബാക്കി അംഗങ്ങൾ അദ്ദേഹത്തെ കാത്തിരിക്കും..ഇന്ന് കാലം മാറി, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോയിട്ട്, വീട്ടിലെ അംഗങ്ങൾക്ക് പരസ്പരം കാണാൻ തന്നെ സമയമില്ലാത്ത സ്ഥിതിയിലാണ്‍.എന്നാൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ട്..
തുറന്ന സംഭാഷണങ്ങൾക്കും ആശയവിനിമയത്തിനും അത് വക നൽകുന്നു.
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതിലൂടെ കുടുംബാംഗങ്ങൾക്ക് ഇടയിലെ ഹൃദ്യത വർദ്ധിക്കുന്നു
ഭക്ഷണവേളകളിൽ കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ , അഭിരുചികൾ എന്നിവ നിങ്ങൾ ചോദിച്ച് അറിയാതെ തന്നെ നിങ്ങൾ അറിയും.
എത്ര തിരക്കുണ്ടായാലും കുടുംബത്തിനായി അൽപ സമയം മാറ്റിവയ്ക്കാൻ ഇത് ബോധപൂർവ്വം നമ്മെ ഓർമ്മിപ്പിക്കുന്നു
ഭക്ഷണം പരസ്പരം പങ്കു വച്ച് കഴിക്കുന്നതിലൂടെ കുട്ടികൾ തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കു വയ്ക്കുവാൻ ശീലിക്കുന്നു.
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതിലൂടെ പുറത്തെ ഭക്ഷണവും ധനനഷ്ടവും ഒഴിവാക്കാം
വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണത്തിൽ മായം ചേർക്കാത്തതിനാൽ ആരോഗ്യം സംരക്ഷിക്കാം
കുട്ടികൾക്ക് തങ്ങളുടെ സ്കൂൾ വിശേഷങ്ങൾ അച്ഛനമ്മമാരുമായി പങ്കു വയ്ക്കാനുള്ള വേള കൂടിയാണ് ഇത്
വരും തലമുറകളിലേക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക എന്ന നല്ല ശീലം പകർന്നു നൽകുവാൻ ഇതിലൂടെ നമുക്കാവും
വീട്ടിൽ പ്രായമായ അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം ഉണ്ടെങ്കിൽ അവർ ഏറ്റവും കൂടുതൽ സന്തോഷിക്കുക , ഇത്തരത്തിൽ ഒരുമിച്ചിരുന്നുള്ള ഭക്ഷണമാകും.
Leave a Reply