Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണം കൈകൊണ്ട് വരി കഴിക്കുന്ന ശീലം പണ്ടുകാലം മുതൽക്കുതന്നെ നമ്മളിൽ പലർക്കുമുണ്ട്.ഇന്നത്തെ കാലത്ത് സ്പൂണും ഫോര്‍ക്കുമെല്ലാം ആഡംബരത്തിന്റെയും കള്‍ച്ചറിന്റെയും ഭാഗമായി വിലയിരുത്തപ്പെടുന്നതിനാൽ കൈകൊണ്ട് കഴിക്കാന്‍ മടിക്കുന്നവരാണ്‍ മിക്കവരും.എന്നാൽ കൈകൊണ്ട് കഴിക്കുന്നവരെ പുച്ഛിക്കുന്നവര്‍ കൂടി ഇതറിഞ്ഞോളൂ.ഭക്ഷണം കൈകൊണ്ട് വരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. ഭക്ഷണം കൈകൊണ്ട് വാരിക്കഴിക്കുന്നതിനെ കുറിച്ച് വേദകാലങ്ങളിലെ രേഖകളിൽ പ്രതിപാദിച്ചിട്ടുണ്ട്.ദഹനത്തിന് പ്രശ്‌നമുള്ളവര്‍ കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമമെന്ന് പറയപ്പെടുന്നു. ശരീരത്തില്‍ ഏറ്റവും പെട്ടെന്ന് സംജ്ഞ അയക്കാന്‍ കഴിവുള്ളത് വിരലുകളുടെ അറ്റത്തിനാണ്. കൈ ഉപയോഗിച്ച് നാം ഭക്ഷണത്തില്‍ തൊടുമ്പോള്‍ തലച്ചോര്‍ വയറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാവും. ഇത് വളരെ പെട്ടെന്ന് ദഹനപ്രക്രിയയിലേക്ക് കടക്കാന്‍ ആമാശയത്തെ സഹായിക്കും. സ്പൂണും ഫോര്‍ക്കും അടക്കം ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നവര്‍ ഇതും കൂടി അറിയുക. സ്പൂണ്‍ ഉപയോഗിച്ച് അധികം ഭക്ഷണം കഴിക്കുമെന്നും കൈയ്യുപയോഗിച്ച് കഴിക്കുമ്പോള്‍ മനസും വയറും പെട്ടെന്ന് നിറയുമെന്നും പറയപ്പെടുന്നു.
Leave a Reply