Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം- ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നുതന്നെയാണ്. പണ്ടത്തെ രീതിയനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് നേരത്തെ വിവാഹമെന്നതായിരുന്നു കാഴ്ചപ്പാട്. ആണ്‍കുട്ടികള്‍ക്കാവട്ടെ, അല്‍പം വൈകിയാലും കുഴപ്പമില്ല എന്നൊരു കാഴ്ചപ്പാടും.എന്നാല്‍ കാലം മാറിയതിനനുസരിച്ച് വിവാഹപ്രായത്തിലും വ്യത്യാസങ്ങള്‍ വന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂടി. നേരത്തെയുള്ള വിവാഹം പുരുഷാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും നല്ലതല്ലെന്നു പൊതുവെ പറയാറുണ്ടെങ്കിലും ചില ഗുണങ്ങളും ഇല്ലാതില്ല. ഇത്തരം ഗുണങ്ങളെക്കുറിച്ചറിയൂ…..
നേരത്തെ തന്നെ വിവാഹം കഴിക്കുന്നത് പെട്ടെന്ന് ഉത്തരവാദിത്വമുള്ളവരാക്കും.
പങ്കാളിയ്‌ക്കൊപ്പം കൂടുതല്‍ കാലം ജീവിയ്ക്കാന്‍ സാധിയ്ക്കും. പരസ്പര അടുപ്പം കൂടും.
പ്രത്യുല്‍പാദന ശേഷി കൂടുതലായിരിയ്ക്കും. പ്രത്യേകിച്ച് പ്രായമേറുന്നത് സ്ത്രീകളില്‍ ഗര്‍ഭസാധ്യത കുറയ്ക്കുമെന്നു പറയും.
ചെറുപ്പമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ എളുപ്പം പൊരുത്തപ്പെടാന്‍ സാധിയ്ക്കും.
പരസ്പരം തുണച്ചാല്‍ പ്രതീക്ഷകള്‍ ഒരുമിച്ചു നിറവേറ്റാം.
സെക്‌സ് ജീവിതത്തിന് കൂടുതല്‍ മാധുര്യമേറും.
കുട്ടികളുടെ ഭാവി മാതാപിതാക്കള്‍ പ്രായമാകുമ്പോഴേയ്ക്കും സുരക്ഷിതമാക്കാം.
Leave a Reply