Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണാന്‍ ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ ഗുണങ്ങള്‍ വലുതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രയോജനപ്രദമാണ് ചെറുനാരങ്ങ.പല രീതിയിലും നമ്മൾ ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.എന്നാൽ രാത്രി കിടക്കുന്നതിനു മുന്‍പ് കാലിനടിയിൽ ചെറുനാരങ്ങാ മുറിച്ച് വയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാമോ?ഇതേ കുറിച്ച് കൂടുതൽ അറിയാം …
അത്യാവശ്യം വലിപ്പമുള്ള ചെറുനാരങ്ങ വേണം, ഉപയോഗിയ്ക്കാന്‍ ഇത് പകുതിയായി മുറിയ്ക്കുക. ഇതിലെ നീരു പിഴിഞ്ഞുമാറ്റുക. കാലിനടിയില്‍ വയ്ക്കുമ്പോള്‍ നാരങ്ങാത്തോടു മാത്രം മതി.

ഇത് പാദത്തിനടിയിലായി ഇതിന്റെ ഉള്‍ഭാഗത്തിനുളളില്‍ ഉപ്പുറ്റി വരത്തക്കവിധം വയ്ക്കുക.ഈ ഭാഗം പാദത്തെ കവര്‍ ചെയ്യണം.
പിന്നീട് ഇതിനു മുകളിലൂടെ സോക്‌സിടുക. ഇത് നീങ്ങിപ്പോകാതിരിയ്ക്കുന്നതിനാണ് ഇത്. ഇരു പാദങ്ങളിലും വേണമെങ്കില്‍ ചെറുനാരങ്ങാത്തോടു വയ്ക്കാം.
രാത്രി കിടന്നുറങ്ങുമ്പോള്‍ ഇതു ചെയ്യുന്നതാണ് നല്ലത്. പകല്‍ സസമയത്ത് കാല്‍ അനക്കാതിരിയ്ക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ടുതന്നെ. ഇതു വച്ച് കുറച്ചേറെ സമയത്തേയ്ക്കു നടക്കരുത്.
ഇങ്ങനെ ചെയ്താൽ വിണ്ടു കീറിയത്, അതായത് ക്രാക്ക്ഡ് ഹീല്‍സ് പൂര്‍ണമായും മാറിക്കാറും.

ഉപ്പുറ്റി വിണ്ടു കീറിയതു മാത്രമല്ല, പാദങ്ങള്‍ മൃദുവാകാനും ഈ നാരങ്ങാത്തോടു പ്രയോഗം ഏറെ നല്ലതാണ്.

ചെറുനാരങ്ങളുടെ മണം നല്ല ഉറക്കം നല്‍കാനും സഹായിക്കും. ഇത് ചുറ്റുപാടുമുള്ള വായുവിനെ ശുദ്ധികരിയ്ക്കും.

രാവിലെ ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനും ഈ വിദ്യ ഏറെ നല്ലതാണ്.
Leave a Reply