Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ നിത്യ ജീവിതത്തിൽ തികച്ചും ഒഴിവാക്കി നിർത്താൻ കഴിയാത്ത ഒരു പച്ചക്കറി വിഭവമാണ് സവാള.കറിക്കും മറ്റ് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്കും രുചി കൂട്ടാന്‍ സവാള കൂടിയേ തീരൂ.എന്നാൽ രുചി മാത്രമല്ല,നിരവധി ആരോഗ്യഗുണങ്ങൾ സവാളയിൽ അടങ്ങിരിക്കുന്നുണ്ട്. നിത്യവും സവാള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
സവാളയുടെ ഉപയോഗം രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും രക്താതി സമ്മര്‍ദം തടയുകയും ചെയ്യുന്നു. രക്തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്‌ക്ലീറോസിസ്) ഇത് തടയുന്നു. ഇതു കൂടാതെ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്ക്കുണ്ട്.
ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്‍ജിമൂലമുള്ള ബ്രോങ്കൈറ്റിസ്, ആസ്ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്‍കാന്‍ സവാളയ്ക്ക് കഴിയും.
വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും, ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും സവാള നല്ലൊരു മരുന്നാണ്.
സവാളയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്.
ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് സവാള. ഒരോ സ്പൂണ്‍ സവാളനീരും, ഇഞ്ചി നീരും പരസ്പരം കലര്‍ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.
പ്രാണികളോ, തേളോ കുത്തിയാല്‍ സവാളയുടെ നീരോ,സവാള അരച്ചതോ പുരട്ടിയാല്‍ മതി. കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി സവാളനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ സവാളയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.
സവാളയുടെ ഏതാനും അല്ലി അരിഞ്ഞ് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്‍ക്ക് ആശ്വാസം നല്‍കും.
ചര്‍മ്മത്തിന് തിളക്കം കിട്ടാനും, മുഖക്കുരു മാറ്റാനും സവാള ഉപയോഗപ്പെടുത്താം. ഇതിനായി സവാളയുടെ നീര് തേനുമായോ, ഒലിവെണ്ണയുമായോ ചേര്‍ത്ത് പുരട്ടിയാല്‍ മതി.
Leave a Reply