Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബര്‍ദ്വാന്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ രണ്ടാമത് ഘട്ടത്തില്‍ പശ്ചിമ ബംഗാളില്‍ നടന്ന അക്രമങ്ങളില്‍ രണ്ടു മരണം. ഇതില്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും ഉള്‍പ്പെടും.ബര്‍ദ്വാനിലെ മധുദംഗ പഞ്ചായത്തിലെ സി.പി.എം സ്ഥാനാര്‍ഥി മനോഹര ബീബിയുടെ ഭര്‍ത്താവ് മുഹമ്മദ് ശൈഖ് ഹസ്മത് ആണ് കൊല്ലപ്പെട്ടവരില്‍ ഒരാൾ.ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പോളിങ് ബുത്തിനുനേര്‍ക്ക് ബോംബുകള്‍ എറിയുകയായിരുന്നു.ഇതെതുടര്‍ന്ന് അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടുകയും തല്ലിക്കൊല്ലുകയും ചെയ്തു.രാജ്കുമാര്‍ കോഹ്റ ആണ് ഇങ്ങനെ കൊല്ലപ്പെട്ടത്.സംഭവസ്ഥലത്ത് അഞ്ചു പോലീസുകാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ ജനങ്ങളെ തടഞ്ഞില്ല. മേഖലയിലേക്ക് കേന്ദ്ര സേനയെ അയച്ചിട്ടുണ്ട്. ബര്‍ദ്വാനില്‍ തന്നെ മറ്റൊരു സംഭവത്തില്‍ സി.പി.എം സ്ഥാനാര്‍ഥി അക്രമത്തിനിരയായി.മൂന്നു ജില്ലകളിലായി 12,869 സീറ്റുകളിലേക്കാണ് പോളിങ് നടക്കുത്തുന്നത്.കൃഷിയിടങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സിംഗൂരും നന്ദിഗ്രാമും ഇതില്‍പെടും.
Leave a Reply