Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു: മൂന്നു മക്കളുടെ അമ്മയായ സ്ത്രീയെ വിവാഹം കഴിക്കാൻ മൂന്നു കുട്ടികളെ കാമുകൻ കൊലപ്പെടുത്തി.സ്കൂളിൽ നിന്നും മടങ്ങി വരും വഴി നാലും ആറും എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സുൽത്താൻ (4), അഫ്റീൻ (6), അഫ്നാൻ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഫഹീം ബെയ്ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 27 മുതൽ കുട്ടികളെ കാണാനില്ലായിരുന്നു. സംശയത്തെത്തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
മൂന്നു കുട്ടികളുടെ അമ്മയായ നാഗിന ബീഗവുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഒരു വർഷം മുൻപ് നാഗിനയെ ഭർത്താവ് ഉപേക്ഷിച്ചു പോയി. അന്നു മുതൽ ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു ഇയാൾ. നാഗിനയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തെ ഇയാളുടെ വീട്ടുകാർ എതിർത്തു. മൂന്നു കുട്ടികളുണ്ട് എന്ന കാരണം പറഞ്ഞായിരുന്നു വീട്ടുകാർ എതിർത്തത്. ഇതിനു പരിഹാരം കണ്ടെത്തുന്നതിനാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Leave a Reply