Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു: ഇന്ത്യയില്‍ ഒരിക്കലും കേട്ടു കേള്‍വിയില്ലാത്ത കാര്യം നടന്നിരിക്കുന്നു.ബംഗളൂരു സ്വദേശിയായ സ്വവര്‍ഗാനുരാഗിയായ മകനെ സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ സ്വന്തം അമ്മ ബലാത്സംഗത്തിനിരയാക്കി എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കറക്ടീവ് റേയ്പ്പ് എന്നറിയപ്പെടുന്ന ഇത്തരം ബലാത്സംഗങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും നടക്കുന്നുണ്ടെന്നാണ് തെലങ്കാനയിലെ എല്‍ജിബിടി കളക്ടീവ് എന്ന സ്വവര്‍ഗാനുരാഗികളുടെ സംഘടന പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ 15 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നാണ് എല്‍ജിബിടി പറയുന്നത്. ആണ്‍കുട്ടികള്‍ക്ക് സ്വഭാവിക ജീവിതത്തില്‍ താല്‍പര്യം തോന്നിക്കാന്‍ അടുത്ത ബന്ധുക്കളായ സ്ത്രീകളെ ഉപയോഗിച്ചും സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ അമ്മയുടെയോ അച്ഛന്റെയോ സഹോദരങ്ങളുടെ പുത്രന്‍മാരെ ഉപയോഗിച്ചാണ് ബലാത്സംഗത്തിനിരയാക്കുക എന്നാണ് എല്‍ജിബിടി പറയുന്നത്
Leave a Reply