Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:30 am

Menu

Published on August 7, 2014 at 3:29 pm

കോളേജിലെ മാഗസിനില്‍ ബിവറേജസ് കോര്‍പ്പറേഷൻറെ പരസ്യം

beverages-corporation-add-college-magazine

കാഞ്ഞങ്ങാട് : രാജപുരം സെൻറ്  പയസ് ടെന്‍ത് കോളേജിലെ മാഗസിനില്‍ ബിവറേജസ് കോര്‍പ്പറേഷൻറെ  ഒരു പേജ് മുഴുവനായുള്ള  പരസ്യം  കണ്ടെത്തി. ചൊവ്വാഴ്ച്ച പുറത്തിറങ്ങിയ ‘ഫ്രണ്ട് റിക്വസ്റ്റ് ‘ എന്ന പേരിലുള്ള മാഗസിനിലാണ് ബിവറേജസ് കോര്‍പ്പറേഷനുമായി കൈകോര്‍ക്കുക’ എന്ന സന്ദേശത്തോടെയുള്ള പരസ്യമുള്ളത്. വ്യാജമദ്യം ഉപയോഗിക്കരുതെന്നും ശുദ്ധമായ വിദേശമദ്യമേ വാങ്ങാവൂ എന്നുമുള്ള  മുന്നറിയിപ്പാണ്  ഈ പരസ്യം വിദ്യാർഥികൾക്ക് നൽകുന്നത്.വ്യാജമദ്യത്തെക്കുറിച്ച് വിവരം കിട്ടിയാല്‍ പോലീസിലോ എക്‌സൈസിലോ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പരസ്യം അവസാനിപ്പിക്കുന്നത്. മാഗസിനില്‍ രാഷ്ട്രീയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന സര്‍വകലാശാലയുടെ  നിര്‍ദേശം ലംഘിച്ചാണ് ഈ  കോളേജിലെ  യൂണിയനായ  കെ.എസ്.യു. മാഗസിൻ പുറത്തിറക്കിയിരിക്കുന്നതെന്ന് പറഞ്ഞ് എസ്.എഫ്.ഐ.യും രംഗത്തെത്തിയിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട ലേഖനവും ഈ മാഗസിനിലുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33