Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളസിനിമയിൽ വിവാഹ മോചനം എന്നത് ഒരു നിത്യ സംഭവമായി മാറികൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ നടീനടന്മാർ അടക്കമുള്ളവരും വിവാഹമോചിതരാണ്. ഏറ്റവും ഒടുവിൽ ഇന്നലെയാണ് നടൻ സായ്കുമാറിന്റെ വിവാഹമോചന വാർത്ത വീണ്ടും മാധ്യമങ്ങളിൽ വാർത്തയായത് . ഭാര്യ പ്രസന്ന കുമാരിയില്‍ നിന്നും വിവാഹമോചനം വേണമെന്ന സായ്കുമാറിന്റെ ഹര്‍ജി കൊല്ലം കുടുംബകോടതി ഇന്നലെ തള്ളുകയായിരുന്നു.ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് സായ്കുമാറാണ് കോടതിയെ സമീപിച്ചത്. ഇതോടെ പ്രസന്നകുമാരിയുടെ വാദങ്ങള്‍ക്ക് ശക്തിയേറുകയാണ്. ബിന്ദു പണിക്കരുമായുള്ള അടുപ്പമാണ് തന്റെ കുടുംബം തകര്‍ത്തതെന്നാണ് പ്രസന്നയുടെ പ്രധാന ആരോപണം.കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാറിന് തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു.കൊച്ചിയില്‍ ബിന്ദു പണിക്കര്‍ക്കൊപ്പമാണ് സായ്കുമാര്‍ ഏറെക്കാലമായി താമസിക്കുന്നത്. തുടര്‍ന്നാണ് പ്രസന്നകുമാരിയില്‍ നിന്നും വിവാഹമോചനത്തിനായി ഹര്‍ജിയുമായി സായികുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയായിരുന്നു. സായ്കുമാര്‍ പിരിഞ്ഞ ശേഷം മകള്‍ അമ്മയ്‌ക്കൊപ്പമാണ്. എന്നാല്‍ കടുത്ത മാനസിക സമ്മദര്‍ദ്ദവും സാമ്പത്തിക പ്രശ്‌നവും കാരണം മകളുടെ പഠനം പാതിയില്‍ നിര്‍ത്തേണ്ടി വന്ന അവസ്ഥയുമുണ്ടായിരുന്നു.വിവാഹമോചന ഹര്‍ജ്ജി സമര്‍പ്പിച്ച വേളയില്‍ തന്നെ ഭാര്യക്കെതിരെ രൂക്ഷമായ ആരോപണങ്ങലായിരുന്നു സായ്കുമാര്‍ ഉന്നയിച്ചത്. പ്രസന്നയ്ക്ക് തന്നേക്കാള്‍ ആറ് വയസ്സ് കൂടുതലുണ്ടെന്നും ഇക്കാര്യം താന്‍ വിവാഹശേഷമാണ് അറിഞ്ഞതെന്നുമായിരുന്നു സായ്കുമാറിന്റെ വാദം. പിന്നീട് സിനിമാ നടനായശേഷം ഭാര്യയും ബന്ധുക്കളും ഷൂട്ടിങ് ലൊക്കേഷനുകളിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. തന്റെ സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കിയെന്നും സായ് ആരോപിച്ചു. 2008ല്‍ എറണാകുളത്ത് ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ തന്നില്‍ പരസ്ത്രീബന്ധം ആരോപിച്ചെന്നും ഇതിന്റെ പേരില്‍ അപമാനിച്ചുവെന്നും സായ്കുമാര്‍ പറയുന്നു. തന്റെ ദുര്‍മരണത്തിനായി വീട്ടില്‍ ഭാര്യ ദുര്‍മന്ത്രവാദം നടത്തിച്ചുവെന്നുമായിരുന്നു സായ്കുമാറിന്റെ മറ്റൊരു ആരോപണം. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനായ സായ്കുമാര്‍ നാടകവേദിയില്‍ വച്ച് പ്രണയിച്ചാണ് പ്രസന്ന കുമാരിയെ വിവാഹം ചെയ്തത്. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.വൈഷ്ണവി എന്ന ഏക മകളാണ് ദമ്പതികള്‍ക്കുള്ളത്.
Leave a Reply