Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാദാപുരം: നാദാപുരം നിയോജക മണ്ഡലത്തിലും പുറമേരി കുന്നുമ്മല്‍ പഞ്ചായത്തുകളിലും ബി ജെ പി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൂണേരിയില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകൻറെ കൊലയെ തുടര്‍ന്ന് വീടുകള്‍ കൊള്ള നടത്തിയ കേസില്‍ ബി ജെ പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ്ഹര്ത്താല്. കഴിഞ്ഞ ദിവസം തൂണേരിയില്‍ തണ്ണിപ്പാറമ്മല്‍ ജഗദീഷിനെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. തൂണേരി വീടാക്രമണകേസില്‍ ആദ്യമായാണ് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റിലാവുന്നത്.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്‍െറ ഗൂഢാലോചനപ്രകാരമാണ് പൊലീസ് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി വി.കെ. സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.അവശ്യ സര്‍വീസുകളെയും നവോദയ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Leave a Reply