Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി ഹാര്‍ദിക് പട്ടേലിന്റെ അനുയായി നരേന്ദ്ര പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു. തനിക്കു കിട്ടിയ നോട്ടുകെട്ടുകളും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. 10 ലക്ഷം ഇപ്പോള്‍ തന്നെന്നും ബാക്കി 90 ലക്ഷം നാളെ തരാമെന്ന് ഏറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണമാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള ആളാണ് ഇദ്ദേഹം. ബിജെപിയില്‍ ഈ ഞായാറാഴ്ച ചേര്‍ന്ന ഇദ്ദേഹം അതിനു ശേഷമാണ് ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ (പിഎഎഎസ്) കണ്‍വീനറുമാണ് നരേന്ദ്ര പട്ടേല്‍.
ഹാര്‍ദിക് പട്ടേലിന്റെ മറ്റൊരു അനുയായിയായിരുന്ന വരുണ്‍ പട്ടേലും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ വരുണ്‍ പട്ടേല്‍ വഴി ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപയാണ് തനിക്കു വാഗ്ദാനം ചെയ്തതെന്ന് പറയുന്ന ഇദ്ദേഹം ബാക്കി തുക വൈകാതെ തന്നെ തനിക്ക് തരാമെന്ന് ഏറ്റിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റിസര്‍വ് ബാങ്ക് മൊത്തമായി തനിക്ക് തന്നാലും തന്നെ വിലയ്ക്ക് വാങ്ങാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജിജെപിയുടെയും വരുണ്‍ പട്ടേലിന്റെയും കള്ളത്തരം വെളിച്ചത്തു കൊണ്ടുവരാനാണ് താന്‍ പണം വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply