Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: തിരഞ്ഞെടുപ്പ് ഫലം വരാൻ 24 മണിക്കൂർ മാത്രം ബാക്കി നിൽക്കെ ബിജെപി ആഘോഷങ്ങൾക്ക് ഇപ്പോഴേ തുടക്കം കുറിച്ചു. പതിനഞ്ചാമത് പ്രധാന മന്ത്രിയായി നരേന്ദ്ര മോഡി സ്ഥാനമേൽക്കും എന്ന പ്രതീക്ഷയിൽ ആണ് ബിജെപി. തിരഞ്ഞെടുപ്പ് ഫലം വന്നു കഴിയുമ്പോൾ വിതരണം ചെയ്യാനായി 2000 കിലോ ലഡ്ഡുവിന് ഓർഡർ കൊടുക്കുകയും ചെയ്തു. ‘ഞങ്ങൾ 2000 കിലോ ലഡ്ഡു അത്രയും സിപി ടാങ്ക് ക്രോസ്സിംഗിൽ വിതരണം ചെയ്യും, ഞങ്ങളെ തുണയ്ക്കുകയും സഹായം ചെയ്യുകയും ചെയ്ത എല്ലാ സാധാരണക്കാർക്കും നൽകാൻ ഉള്ളവയാണ് ഇതു. ഫലം വരുന്നത് ഞങ്ങൾ വലിയ എൽസിഡി ടിവി വെച്ച് കാണും. മോഡി ജയിച്ചു എന്ന് പ്രഖ്യാപിക്കുന്ന സമയം ഞങ്ങൾ പടക്കം പൊട്ടിക്കുകയും ലഡ്ഡു വിതരണം ചെയ്യുകയും കളർ വിതറി ആഘോഷിക്കുകയും ചെയ്യും’ മുംബൈയിലെ ബിജെപി അംഗം എൻഡിടിവിയോട് പറഞ്ഞു.
Leave a Reply