Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : മലയാളത്തിന്റെ സൂപ്പർ താരം മോഹന്‍ലാലിനെ രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യാന്‍ ബിജെപി ആലോചിയ്ക്കുന്നതായി റിപ്പോർട്ടുകൾ. നടി ശബാന ആസ്‌മിയുടെ ഭര്‍ത്താവും തിരക്കഥാകൃത്തും ഗാനരചയിതാവും കവിയുമായ ജാവേദ് അക്‌തറിന്റെ ഒഴിവിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ കാലാവധി അടുത്ത മാര്‍ച്ചിൽ അവസാനിക്കും. താരം സമ്മതം മൂളിയാല്‍ അദ്ദേഹത്തെ സ്‌ഥാനാര്‍ത്ഥിയാക്കുന്നതിന് ബി.ജെ.പി കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി അനുകൂലികളായ പ്രിയദര്‍ശനേയും മേജര്‍ രവിയേയും ഉപയോഗിച്ച് മോഹന്‍ലാലിനെ സ്വാധീനിയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും വാർത്തകളുണ്ട്. ആദ്യമൊക്കെ ലാൽ ഇടത് പക്ഷത്തേക്കും പിന്നീട് കോണ്‍ഗ്രസിനോടും കൂറുമാറാനുള്ള നീക്കം നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. മോഹന്‍ലാലിന് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം വരെ നൽകിയിരുന്നു. കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ മോഹന്‍ലാലിനെപ്പോലെ ഒരു താരത്തിന് സീറ്റ് നല്‍കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇതേ ആവശ്യവുമായി നടി മഞ്ജു വാര്യരേയും ബിജെപി രാജ്യസഭാ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ താരം അവരോട് അനുകൂലമായി പ്രതികരിച്ചില്ല. സ്വന്തം രാഷ്ട്രീയ നിലപാട് എന്താണെന്ന് ഇതുവരെ പ്രഖ്യാപിയ്ക്കാത്ത ഒരു നടനാണ് മോഹൻലാൽ.
Leave a Reply